ഘോഷയാത്രയും വാദ്യമേളവും; നായ്ക്കനാലില്‍ പുതിയ ആല്‍മരത്തൈ നട്ടു

തൃശൂര്‍ പൂരത്തിന് തിരുവമ്പാടിയുടെ ആചാരപരമായ കൊടി നാട്ടുന്ന ആലുകളില്‍ ഒന്ന് നായ്ക്കനാലിലെ ആല്‍മരമാണ്
New banyan tree saplings planted at Naikkanal thrissur
New banyan tree saplings planted at Naikkanal thrissur
Updated on
1 min read

തൃശൂര്‍: നായ്ക്കനാലില്‍ പുതിയ ആല്‍മരത്തൈ നട്ടു കഴിഞ്ഞ ദിവസം കടയോടെ പറിച്ചുനീക്കിയ നായ്ക്കനാല്‍ ആല്‍ത്തറയിലാണ് പുതിയ ആല്‍മര തൈ നട്ടത്. കര്‍ണാടക ഹൊസൂരില്‍നിന്ന് കൊണ്ടുവന്ന ആല്‍മരത്തൈ തിരുവമ്പാടി ക്ഷേത്ര നടയില്‍ നിന്ന് ശ്രീമൂലസ്ഥാനത്തേക്ക് മംഗളവാദ്യത്തോടെ ഘോഷയാത്രയായി കൊണ്ടുവന്നു. തുടര്‍ന്ന് നായ്ക്കനാല്‍ ആല്‍ത്തറയിലേക്ക് ആല്‍മര തൈ ആനയിച്ച് പഞ്ചാക്ഷരീ മന്ത്രത്തോടെ ആല്‍മരത്തൈ നടീല്‍ നടന്നു.

New banyan tree saplings planted at Naikkanal thrissur
തൃശൂര്‍ പൂരം കൊടിയേറ്റ് തിങ്കളാഴ്ച; പൂരം 26ന്; സാംപിള്‍ വെടിക്കെട്ട് വെള്ളിയാഴ്ച

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ രവീന്ദ്രന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണല്‍ പി ആര്‍ എം രവി, സെക്രട്ടറി കെ ഗിരീഷ് കുമാര്‍, തന്ത്രി വര്യന്‍ പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി, കേരള വന ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന്‍ പി സുജനപാല്‍, കേന്ദ്ര മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് പ്രൊജക്റ്റ് മാനേജര്‍ ഡോ. യു എം ചന്ദ്രശേഖര, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എം ബാലഗോപാല്‍, തിരുവന്പാടി ദേവസ്വം ഭാരവാഹികള്‍, ദേശക്കാര്‍ എന്നിവര്‍ പങ്കെടുത്തു. തൃശൂര്‍ പൂരത്തിന് തിരുവമ്പാടിയുടെ ആചാരപരമായ കൊടി നാട്ടുന്ന ആലുകളില്‍ ഒന്ന് നായ്ക്കനാലിലെ ആല്‍മരമാണ്.

Summary

New banyan tree saplings planted at Naikkanal thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com