VPS LAKESHORE HOSPITAL
അത്യാധുനിക ലേബർ സ്യൂട്ട് റൂമുകളുടെ ഉദ്ഘാടനം നടി പൂർണിമ ഇന്ദ്രജിത്ത് നിർവഹിച്ചപ്പോൾ

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയായ വിപിഎസ് ലേക്ഷോറില്‍ ഗര്‍ഭിണികള്‍ക്കായി നവീകരിച്ച അത്യാധുനിക ലേബര്‍ സ്യൂട്ട് റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു
Published on

കൊച്ചി: മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയായ വിപിഎസ് ലേക്‌ഷോറില്‍ ഗര്‍ഭിണികള്‍ക്കായി നവീകരിച്ച അത്യാധുനിക ലേബര്‍ സ്യൂട്ട് റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ സുഖകരവും വ്യക്തിഗതവുമായ പ്രസവാനുഭവം നല്‍കാനാണ് പുതിയ സൗകര്യങ്ങള്‍ ഒരുക്കിയത്. വീടിന് സമാനമായ അന്തരീക്ഷത്തില്‍ അമ്മമാരെയും നവജാതശിശുക്കളെയും പരിചരിക്കാനാണ് പുതിയ സംവിധാനമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നവീകരിച്ച ലേബര്‍ സ്യൂട്ടിന്റെ ഉദ്ഘാടനം നടി പൂര്‍ണിമ ഇന്ദ്രജിത്ത് നിര്‍വഹിച്ചു.ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കള്‍ക്കും ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കുന്ന അത്യാധുനിക സൗകര്യങ്ങളാണ് സ്യൂട്ടുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. പ്രത്യേക കിടക്കകള്‍, അത്യാധുനിക സാങ്കേതികവിദ്യ തുടങ്ങിയ സൗകര്യങ്ങളോടെയാണ് മുറികള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഡ്മിറ്റ് ചെയ്യുന്ന നിമിഷം മുതല്‍ ഡിസ്ചാര്‍ജ് വരെ എല്ലാ പരിചരണവും ലേബര്‍ സ്യൂട്ടില്‍ തന്നെ നല്‍കുമെന്ന് വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും എച്ച്ഒഡിയുമായ ഡോ. സ്മിത ജോയ് പറഞ്ഞു. മെഡിക്കല്‍ ടീമിനൊപ്പം കുടുംബാംഗങ്ങള്‍ക്കും പ്രസവസമയത്ത് ഗര്‍ഭിണിയ്ക്ക് ഒപ്പം നില്‍ക്കാന്‍ കഴിയും. പ്രസവസമയത്ത് ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടാന്‍ ലേബര്‍ സ്യൂട്ടുകള്‍ സജ്ജമാണെന്ന് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി കണ്‍സള്‍ട്ടന്റും ലാപ്രോസ്‌കോപ്പിക് സര്‍ജനുമായ ഡോ. ജിജി സംഷീര്‍ പറഞ്ഞു.

ഒരു കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന ദമ്പതികള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കാനായി ആശുപത്രിയിലെ ഒരു നില മുഴുവനും ഒരുക്കിയിട്ടുണ്ടെന്ന് വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള ചൂണ്ടിക്കാട്ടി. 'മുഴുവന്‍ കുടുംബത്തിനും സ്വന്തം വീടുപോലെയുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. സുഖപ്രസവം ആഗ്രഹിക്കുന്ന കുടുംബങ്ങളുടെ മുന്‍ഗണനകള്‍ നിറവേറ്റുന്ന തരത്തിലാണ് പ്രസവ സ്യൂട്ടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍, ഈ കേന്ദ്രത്തില്‍ കൂടുതല്‍ വിപുലമായ സൗകര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു'- എസ് കെ അബ്ദുള്ള പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജയേഷ് വി നായര്‍, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ത്രേസി ജോര്‍ജ് എന്നിവര്‍ സന്നിഹിതരായി.

VPS LAKESHORE HOSPITAL
പ്രതിഷേധങ്ങള്‍ക്ക് തല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com