കൊച്ചി : ഭാരത് പെട്രോളിയം കോർപ്പറേഷന്റെ പാചകവാതക ബുക്കിങ്ങിന് പുതിയ നമ്പറുകൾ ഏർപ്പെടുത്തി അധികൃതർ. ഉപഭോക്താക്കൾ 7715012345, 7718012345 എന്നി ഐവിആർഎസ് നമ്പറുകൾ ഉപയോഗിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ഈ നമ്പറുകൾ അഞ്ചു വർഷമായി നിലവിലുണ്ടെങ്കിലും പ്രവർത്തനരഹിതമായ 9446256789 എന്ന ഐവിആർഎസ് നമ്പർ ഉപയോഗിച്ച് ഭാരത് ഗ്യാസ് ഉപഭോക്താക്കൾ തുടർന്നും ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതുമൂലമാണ് വീണ്ടും അറിയിപ്പ് നൽകിയത്.മിസ്‌ഡ് കോൾ ബുക്കിങ്ങിന് 7710955555 നമ്പറും വാട്‌സാപ്പ് ബുക്കിങ്ങിന് 1800224344 നമ്പറും ഉപയോഗിക്കാം. കൂടാതെ യുപിഐ ആപ്പുകൾ വഴിയും ബുക്കിങ്, പണമടയ്ക്കാനുള്ള സേവനങ്ങൾ ലഭ്യമാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates