new tunnel at Kattappana
new tunnel at Kattappanaപ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത, കട്ടപ്പന മുതല്‍ തേനി വരെ; 20 കിലോമീറ്റര്‍ ലാഭിക്കാം

കട്ടപ്പന മുതല്‍ തേനി വരെ തുരങ്കപാത പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്
Published on

തിരുവനന്തപുരം: കട്ടപ്പന മുതല്‍ തേനി വരെ തുരങ്കപാത പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കട്ടപ്പന മുതല്‍ തേനി വരെയുള്ള മലയോര പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് തുരങ്ക പാത നിര്‍മ്മിക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ സാധ്യത പഠനം നടത്തുന്നതിനായി ബജറ്റില്‍ 10 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

തുരങ്കപാത വരുന്നതോടുകൂടി 20 കിലോമീറ്റര്‍ യാത്ര ലാഭിക്കാന്‍ സാധിക്കും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 79.03 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു.

new tunnel at Kattappana
ഡിഗ്രി വിദ്യാഭ്യാസം സൗജന്യം; പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്

ഡിഗ്രി വിദ്യാഭ്യാസം സൗജന്യം

ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 1 മുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് നല്‍കും. ഇതിനായി 15 കോടി രൂപ ബജറ്റില്‍ മാറ്റിവച്ചതായും ധനമന്ത്രി പറഞ്ഞു.

എംസി റോഡ് വികസനത്തിന് 5917 കോടി രൂപ വകയിരുത്തി. കാന്‍സര്‍ എയ്ഡ്‌സ് രോഗികള്‍ക്ക് 2000 രൂപ ധന സഹായം നല്‍കും. സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്റെ പരിഷ്‌കരിച്ച പതിപ്പായ മെഡിസെപ്് 2.0 ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപയാണ് അധിക വിഹിതമായി നീക്കിവെയ്ക്കുന്നത്. യുവജന ക്ലബുകള്‍ക്ക് 10,000 രൂപ സഹായം നല്‍കും. കേര പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി പ്രഖ്യാപിച്ചു.

new tunnel at Kattappana
തൊഴിലുറപ്പ് പദ്ധതിയെ കേരളം കൈവിടില്ല; 1000 കോടി അധിക വിഹിതമായി നീക്കിവെച്ചു
Summary

Kerala Budget 2026: New tunnel in the state, from Kattappana to Theni; 20 km can be saved

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com