ആശ സമരത്തിന് പിന്നില്‍ കമ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണ് സമരത്തിന് പിന്നില്‍. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് എസ് യുസിഐയും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന സമരത്തെ രാഷ്ട്രീയമായി തുറന്നുകാണിക്കുമെന്നും എംവി ഗോവിന്ദന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു..ബിജെപി പ്രവര്‍ത്തകനായിരുന്ന മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍. പ്രതികള്‍ക്കുള്ള ശിക്ഷ തലശേരി ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധിക്കും. കേസിലെ പത്താം പ്രതിയെ കോടതി വെറുതെ വിട്ടു..ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും പണം ഫയര്‍ഫോഴ്സ് കണ്ടെത്തിയില്ലെന്ന് മേധാവി അതുല്‍ ഗാര്‍ഗ്. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ പണം കണ്ടെത്തിയില്ലെന്നും മാര്‍ച്ച് പതിനാലിനാണ് തീപിടിത്തമുണ്ടായതെന്നും പതിനഞ്ച് മിനിറ്റനകം തീയണച്ചതായും അദ്ദേഹം പറഞ്ഞു. വീട്ടുപകരണങ്ങള്‍ സൂക്ഷിച്ച മുറിയിലാണ് തീപിടിത്തമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏല്പിച്ച് അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെ (26)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ ഇയാൾ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടർന്നതോടെയാണ് മകനെതിരെ അമ്മ മിനി പൊലീസിൽ പരാതി നൽകിയത്..ആരോഗ്യമന്ത്രി വീണാ ജോർജിനെ അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വീണാ ജോർജിനെ കാണുമെന്നാണ് നഡ്ഡ അറിയിച്ചത്. കാണുന്നതിന് തടസ്സമൊന്നുമില്ലെന്നും, മന്ത്രി വീണാ ജോർജിന് അപ്പോയിന്റ്മെന്റ് നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോർജ് ഇന്നലെ തന്നെ കാണാൻ സമയം തേടിയതും, കാത്തിരുന്നതും അറിഞ്ഞില്ലെന്നും ജെപി നഡ്ഡ പറഞ്ഞു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates