

കോഴിക്കോട്: കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇന്ന് സന്ധ്യയോടെയാണ് സംഭവം.
പള്ളിയുടെ കോമ്പൗണ്ടില്‍ ഉപേക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ജീവനക്കാര്‍ പുരോഹിതരെ അറിയിച്ചു. തുടര്‍ന്ന് വിവരം കോഴിക്കോട് ടൗണ്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് വിഭാഗവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
പള്ളി ജീവനക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് സന്ധ്യാസമയം പാലക്കാട് രജിസ്‌ട്രേഷനിലുള്ള ഒരു ബസ് ഇതുവഴി കടന്നുപോയിരുന്നു. അതിനുശേഷമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് അവര്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates