ഗര്‍ഭിണിയാണെന്ന് മറച്ചുവച്ചു; കുട്ടികളില്ലാത്തവര്‍ക്ക് കൈമാറിയെന്നത് നുണ; നവജാതശിശുവിനെ കാണാതായത് കൊലപാതകം?

രണ്ട് കുട്ടികളുടെ അമ്മയായ ചേര്‍ത്തല ചേന്നം പള്ളിപ്പുറം 17-ാം വാര്‍ഡ് സ്വദേശിനിയായ യുവതി ഓഗസ്റ്റ് 31-നാണ് പ്രസവശേഷം ആശുപത്രി വിട്ടത്.
new born baby missing case
യുവതി പൊലീസ് കസ്റ്റഡിയില്‍ടെലിവിഷന്‍ ചിത്രം
Updated on
1 min read

ആലപ്പുഴ: ചേര്‍ത്തലയില്‍ കാണാതായ നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തിയതായി പൊലീസിന്റെ നിഗമനം. കുഞ്ഞ് ജീവനോടെയില്ലെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ കുട്ടികളില്ലാത്ത തൃപ്പൂണിത്തുറ സ്വദേശിക്ക് കൈമാറിയെന്ന് പറഞ്ഞത് നുണയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ യുവതിയെയും സുഹൃത്തിനെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. വയറ്റില്‍ മുഴയാണെന്നായിരുന്നു പറഞ്ഞിരുന്നതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ഒരു കുട്ടിയെക്കൂടി വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലെന്നു യുവതി വെളിപ്പെടുത്തിയതായി ആശാപ്രവര്‍ത്തകര്‍ പറയുന്നു.

രണ്ട് കുട്ടികളുടെ അമ്മയായ ചേര്‍ത്തല ചേന്നം പള്ളിപ്പുറം 17-ാം വാര്‍ഡ് സ്വദേശിനിയായ യുവതി ഓഗസ്റ്റ് 31-നാണ് പ്രസവശേഷം ആശുപത്രി വിട്ടത്. എന്നാല്‍, യുവതി വീട്ടിലെത്തിയെങ്കിലും മൂന്നാമത്തെ കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവര്‍ക്കര്‍മാരാണ് ജനപ്രതിനിധികളെയും തുടര്‍ന്ന് ചേര്‍ത്തല പൊലീസിലും വിവരമറിയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആശാപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികള്‍ക്കു നല്‍കിയെന്നായിരുന്നു യുവതിയുടെ മറുപടി. യുവതി പ്രസവത്തിനായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് അവിടെ പോയില്ലെന്നും പരിചരിക്കാന്‍ മറ്റൊരാളെ നിര്‍ത്തിയിരുന്നെന്നും വിവരമുണ്ട്. യുവതിക്കു മറ്റു രണ്ടു മക്കളുണ്ട്. പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു

കഴിഞ്ഞ 25ന് ആണു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 30നു ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും പണമില്ലാത്തതിനാല്‍ അന്നു പോയില്ല. 31നാണ് ആശുപത്രി വിട്ടത്.

new born baby missing case
ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാതായി; വിറ്റതാണോയെന്ന് സംശയം; അമ്മയെ ചോദ്യം ചെയ്ത് പൊലീസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Elderly woman's murder in Venniyode occurred during robbery
nedumkandam murder
Idukki Santhanpara murder case
Newborn Dies After Secret Home Birth in Thiruvananthapuram
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com