പുതുതായി കണ്ടെത്തിയത് മൂന്ന് കാശിത്തുമ്പകള്‍; വിഎസ് അച്യുതാനന്ദന്റേയും കെകെ ശൈലജയുടേയും പേര് നല്‍കി 

ഇടുക്കി, തിരുവനന്തപുരം ജില്ലകളുടെ കിഴക്കൻ വനമേഖലയിൽ നിന്നാണ് തുമ്പകളുടെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്
പുതുതായി കണ്ടെത്തിയത് മൂന്ന് കാശിത്തുമ്പകള്‍; വിഎസ് അച്യുതാനന്ദന്റേയും കെകെ ശൈലജയുടേയും പേര് നല്‍കി 
Updated on
1 min read


തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളിൽ നിന്ന് പുതിയ മൂന്ന് ഇനം തുമ്പ (കാശിത്തുമ്പ) കളെ കണ്ടെത്തിയിരുന്നു. ഇതിൽ രണ്ട് ഇനം തുമ്പകൾക്ക് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റേയും മുൻ ആരോ​ഗ്യമന്ത്രി ശൈലജയുടേയും പേര് നൽകും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സസ്യശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസർ വി എസ് അനിൽ കുമാറിൻറെ നേതൃത്വത്തിലുള്ള ഗവേഷണ ഗവേഷണ സംഘത്തിന്റേതാണ് പുതിയ കണ്ടെത്തൽ. 

ഇടുക്കി, തിരുവനന്തപുരം ജില്ലകളുടെ കിഴക്കൻ വനമേഖലയിൽ നിന്നാണ് തുമ്പകളുടെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. തുമ്പയുടെ മൂന്നാമത്തെ വകഭേദത്തിന് ജവഹർലാൽ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോ മാത്യു ഡാൻനിന്റെ പേരാണ് നൽകിയത്. 

അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി തീരുമാനമെടുക്കുക വഴി സർക്കാർ ഭൂമി തിരിച്ച് പിടിക്കാനും അതിലൂടെ പരിസ്ഥിതി സംരക്ഷിക്കാനും മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ കാണിച്ച ആർജവം മുൻനിർത്തിയാണ് അദ്ദേഹത്തിൻറെ പേര് നൽകിയത്. വെള്ളയിൽ നേരിയ മഞ്ഞ കലർന്ന ചെറിയ പുഷ്പങ്ങളും ധാരാളം ജലാംശം അടങ്ങിയ ഇലകളും തണ്ടുകളുമടങ്ങിയ തുമ്പയ്ക്കാണ് ഇൻപേഷ്യൻസ് അച്യുതാനന്ദനി എന്ന പേര് നൽകിയത്. 

നിപയും കോവിഡും വന്നപ്പോൾ പതറാതെ ജനങ്ങളോടൊപ്പം നിൽക്കുകയും ആരോഗ്യമേഖലയ്ക്ക് കരുത്ത് പകരുകയും ചെയ്ത പ്രവർത്തനങ്ങൾ ചൂണ്ടിയാണ്  കെ കെ ശൈലജയുടെ പേര് നൽകിയത്. പിങ്ക് നിറത്തിൽ വലിയ പൂക്കളുള്ള നീണ്ട തേൻവാഹിയുള്ള തുമ്പ ചെടിക്കാണ് ഇൻപേഷ്യൻസ് ശൈലജേ എന്ന് പേര് നൽകിയത്. 

ഡോ മാത്യു ഡാൻ സസ്യവർഗീകരണ രംഗത്ത് നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് മൂന്നാമത്തെ കാശി തുമ്പയ്ക്ക് ഇൻപേഷ്യൻസ് ഡാനിയെന്ന പേര് നൽകിയത്. തൂവെള്ളയിൽ ചെറിയ പിങ്ക് പൊട്ടുകളുള്ള പൂക്കളും ആനക്കൊമ്പിനെ ഓർമ്മിപ്പിക്കു വളഞ്ഞ തേൻവാഹിനിയുള്ള തുമ്പ ചെടിക്ക് ഇൻപേഷ്യൻസ് ഡാനിയെന്നാണ് പേര്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com