

കോഴിക്കോട്: യെമനിലെ ഉദ്യോഗസ്ഥരുമായും നിമിഷപ്രിയ കൊലപ്പെടുത്തിയ വ്യക്തിയുടെ ബന്ധുക്കളുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ഷെയ്ഖ് ഹബീബ് ഉമന്‍ ബിന്‍ ഹാഫിസിന് കേരളവുമായി അടുത്ത ബന്ധമാണുള്ളത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന സ്ഥാപനങ്ങളിലെ സ്ഥിരം സന്ദര്‍ശകനും കൂടിയാണ് അദ്ദേഹം.
സൂഫി ക്രമത്തിലെ ബാ അലവി താരിഖയിലെ പ്രമുഖനായ ഹബീബ് ഉമന്‍ യെമിനെ ഒരു മതസ്ഥാപനമായ ദാര്‍ അല്‍-മുസ്തഫയുടെ സ്ഥാപകനാണ്. രാജ്യത്ത് ആഭ്യന്തര കലാപം ഉണ്ടാകുന്നതിന് മുമ്പ് കേരളത്തില്‍ നിന്നുള്ള പലരും ഈ സ്ഥാപനത്തില്‍ പഠിച്ചിരുന്നു. ജോര്‍ദാനിലെ റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററും യുഎസ്എയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയും തയ്യാറാക്കിയ ഏറ്റവും സ്വാധീനമുള്ള 500 മുസ്ലീങ്ങളുടെ പട്ടികയില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നു.
യമനിലെ മിക്ക വിഭാഗങ്ങളിലും ഹബീബ് ഉമറിന് സ്വാധീനമുള്ളതായി അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ പറയുന്നു. നിമിഷ കൊലപ്പെടുത്തിയ തലാലിന്റെ ബന്ധുക്കളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കാന്‍ സഹായിച്ചതും യമനിലെ ഈ സ്വാധീനം തന്നെയാണ്.
മലപ്പുറത്തെ നോളജ് സിറ്റിയിലെ പള്ളിയുടേയും മദീന്‍ സാദത്ത് അക്കാദമിയുടേയും ഉദ്ഘാടനത്തിന് ഹബീബ് ഉമര്‍ എത്തിയിരുന്നു. 2007ല്‍ പുറത്തിറക്കിയ 'നമ്മളും നിങ്ങള്‍ക്കും ഇടയിലുള്ള ഒരു പൊതു വചനം' (A Common Word Between US and You) എന്ന ക്രൈസ്തവ മുസ്ലിം സൗഹാര്‍ദ്ദ രേഖയുടെ ആശയാടിത്തറക്ക് രൂപം നല്‍കുന്നതില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates