റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​ ഒമ്പത് വയസുകാരനെ കാറിടിച്ചു; ദാരുണാന്ത്യം 

റോ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന്​ തി​രി​ച്ചു​വ​രു​ന്നതിനിടെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം
Updated on: 
1 min read

മലപ്പുറം: റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​ വി​ദ്യാ​ർ​ഥി കാ​റി​ടി​ച്ച് മ​രി​ച്ചു. ഒമ്പത് വയസുകാരൻ ജാ​സി​ൽ ബാ​ദു​ഷാ​ണ്​ മ​രി​ച്ച​ത്. തിരൂരങ്ങാടി സ്വദേശിയായ ഇ​ബ്രാ​ഹീം ബാ​ദു​ഷ​യു​ടെയും മ​ഹ്റൂ​ഫയുടെയും മകനാണ് ജാസിൽ. റോ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന്​ തി​രി​ച്ചു​വ​രു​ന്നതിനിടെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്. 

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്.  ഉ​ട​ൻ തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കോ​ട്ട​ക്ക​ൽ ഫാ​റൂ​ഖ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ജാ​സി​ൽ. മെ​ഹ്സി​ൻ ബാ​ദു​ഷ, ഐ​സി​ൻ ബാ​ദു​ഷ എന്നിവരാണ് സഹോദരങ്ങൾ. ഖ​ബ​റ​ട​ക്കം ഇന്ന് നടക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER