'അറസ്റ്റില്‍ നടപടിക്രമം പാലിച്ചില്ല'; ഡോ. റാമിനെ വിട്ടയച്ച് കോടതി, പിന്നാലെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

നിതിന്‍ രാജ് ജീവനൊടുക്കി മൂന്ന് മാസത്തിന് ശേഷമാണ് കേസിലെ പ്രധാന പ്രതിയായ ഡോ. റാം പിടിയിലാകുന്നത്
Dr. Ram
ഡോ. എം കെ റാം
Updated on
2 min read

അഞ്ചരക്കണ്ടിയിലെ കണ്ണൂർ ദന്തൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥി ആർ എൽ നിതിൻ രാജിൻ്റെ ആത്മഹത്യ പ്രേരണാ കേസിൽ ഒന്നാം പ്രതിയായ ഡോക്ടർ എം കെ റാമിൻ്റെ അറസ്റ്റ് കോടതി റദ്ദാക്കി. സുപ്രീം കോടതി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന പ്രതിഭാഗം വാദം പരിഗണിച്ചാണ് നടപടി. പ്രതിക്ക് വേണ്ടി അഡ്വ കിഷോർ കുമാർ കോടതിയിൽ ഹാജരായി.

കോടതി ജാമ്യത്തിൽവിട്ടയച്ചതിന് പിന്നാലെ ഡോക്ടർ റാമിനെ പൊലിസ് വീണ്ടും കസ്റ്റഡിയിലെടുത്തതായി പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. തൻ്റെ കൈ തട്ടിമാറ്റിയാണ് ഡോക്ടർറാമിനെ ഡിവൈഎസ്പി ബലപ്രയോഗത്തിലുടെ കൊണ്ടുപോയതെന്ന് കൂടെയുണ്ടായിരുന്നഭാര്യ ദിൽന ആരോപിച്ചു ഇരിക്കാൻ അനുവദിക്കാൻ പറഞ്ഞിട്ടും കേട്ടില്ലെന്നാണ് ഭാര്യയുടെ പരാതി.

സംഭവത്തെ തുടർന്ന് തലശ്ശേരി കോടതിയിൽ നാടകീയ രം​ഗങ്ങളാണ് അരങ്ങേറിയത്. ഡോക്ടറെ അറസ്റ്റ് ചെയ്തതു ചൂണ്ടിക്കാട്ടി അഭിഭാഷകർ വീണ്ടും ജഡ്ജിൻ്റെ ചേംബറിലെത്തി. തുടർന്ന് കസ്റ്റഡിയിലെടുത്ത ഡോക്ടർ റാമിന് നോട്ടിസ് നൽകി ഉപാധികളോടെ പൊലിസ് വിട്ടയച്ചു.

അറസ്റ്റ് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി മാനദണ്ഡം പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു നേരത്തെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിഭാഗം അഭിഭാഷകൻ്റെ വാദം പരിഗണിച്ച് ഡോ. എം കെ റാമിന് ജാമ്യം നൽകിയത്. ഗ്രൗണ്ട് ഓഫ് അറസ്റ്റിൽ വ്യക്തതയില്ലെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു.ഞായറാഴ്ച കര്‍ണാടകയിലെ കുടകില്‍ നിന്നായിരുന്നു മുഖ്യപ്രതി റാമിനെ പൊലീസ് പിടികൂടിയത്. അവിടെ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നായിരുന്നു പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കണ്ണൂരില്‍ എത്തിച്ച ശേഷം റാമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. ഒളിവ് ജീവിതത്തില്‍ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. മൂന്ന് പേരുടെ സഹായം ഇയാള്‍ക്ക് ലഭിച്ചിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെ റാമിനായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയായിരുന്നു പ്രതിയെ പിടികൂടിയത്.

എന്നാൽ വിദ്യാർത്ഥിജീവനൊടുക്കിയത് താൻ കാരണമല്ലെന്ന് ആത്മഹത്യ പ്രേരണാ കേസിലെ ഒന്നാം പ്രതിയും വകുപ്പ് മേധാവിയുമായ ഡോക്ടർ എം കെ റാമിൻ്റെ മൊഴി. താൻ വിദ്യാർത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അറസ്റ്റിലായ ഡോക്ടർ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ മൊഴി നൽകി. നിതിൻ രാജിനെ മാനസികമായ പീഡിപ്പിക്കുന്ന യാതൊന്നും ചെയ്തിട്ടില്ല എച്ച് ഒഡിയെന്ന നിലയിൽ തൻ്റെ ചുമതലയാണ് അച്ചടക്കവും വിദ്യാർത്ഥികളുടെ മാർക്കും പരിശോധിക്കൽ. മാർക്ക് കുറഞ്ഞ കുട്ടികളെ ക്ളാസിൽ നിന്നും പരസ്യമായി ശാസിച്ചിട്ടുണ്ട് ഇത് ആ കുട്ടികളുടെ നന്മയ്ക്ക് വേണ്ടി ചെയ്തതാണ് തനിക്കെതിരെ വിദ്യാത്ഥികളുടെ മൊഴികൾക്ക് പിന്നിൽ അച്ചടക്കം കർശനമാക്കിയതിലെ എതിർപ്പ് കാരണമാകാമെന്നും പ്രതി മൊഴി നൽകി. കുടകിൽ നിന്നാണ് ഞായറാഴ്ച്ച രാവിലെ ഡോ. എം കെ റാമിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത് തുടർന്ന് കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. കണ്ണൂർ ജില്ലാ ആശു പത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ഡോക്ടർ എം കെ റാമിനെ തലശേരി കോടതിയിൽ ഹാജരാക്കിയത്.

കോടതി ജാമ്യത്തിൽ വിട്ട ഡോ. എം കെ റാമിനെ നിയമക്രമങ്ങൾ പാലിച്ചു വീണ്ടും മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കാനാണ് പൊലിസ് നീക്കം നടത്തുന്നത്. ഇതിനായി ഇയാൾക്ക് നോട്ടീസ് നൽകി വിട്ടയച്ചു. അടുത്ത ദിവസം ഹാജരാകണമെന്ന് അറിയിച്ചാണ് നോട്ടീസ് നൽകിയത്.

അറസ്റ്റുചെയ്യുന്നയാളെ എന്തിനാണ് അറസ്‌റ്റു ചെയ്യുന്നതെന്ന് നോട്ടിസ് നൽകി ബോധ്യപെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് ഡോക്ടർ എം കെ റാമിനെ വിട്ടയച്ചത്. ഏപ്രില്‍ 10നാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍രാജ് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്.

Dr. Ram
'പവര്‍ക്കട്ട് അര മണിക്കൂറല്ലേ ഉള്ളു, അത് കഴിഞ്ഞ് സര്‍ജറി നടത്താമല്ലോ'; മൊബൈല്‍ വെട്ടത്തില്‍ മുറിവ് കെട്ടിയതില്‍ ആരോഗ്യമന്ത്രി
Dr. Ram
താടി വെച്ച് രൂപം മാറി, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഒളിത്താവളം നിരന്തരം മാറി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വലയില്‍
Dr. Ram
'തൂക്കുകയർ നൽകിയതിൽ സന്തോഷം, അവിടെയില്ലാത്തതിനാലാണ് ഞാൻ രക്ഷപ്പെട്ടത്'; കോടതിയിൽ വിശ്വാസമുണ്ടായിരുന്നുവെന്ന് സുധാകരൻറെ മക്കൾ
Summary

Nithin Raj Death Case: Court Releases Dr. MK Ram, Crime Branch Re-Arrests Him Outside Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com