

ന്യൂഡൽഹി: ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പടെ എട്ട് ഹൈക്കോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.
ജസ്റ്റിസ് നിതിൻ ജാംദാർ വൈകാതെ തന്നെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ആയ ജഡ്ജിയാണ് നിതിന്‍ ജാംദാര്‍. ഷോലപുര്‍ സ്വദേശിയായ ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ബോംബെ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ബോംബെ ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് കെ ആര്‍ ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ജനിച്ചത് മുംബൈയില്‍ ആണെങ്കിലും ജസ്റ്റിസ് കെ ആര്‍ ശ്രീറാമിന്റെ കുടുംബം തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്നാണ്. പ്രമുഖ സീനിയര്‍ അഭിഭാഷകന്‍ എസ് വെങ്കിടേശ്വരന്റെ ജൂനിയറായി 1986-ല്‍ ആണ് കെ ആര്‍ ശ്രീറാം പ്രാക്ടീസ് ആരംഭിക്കുന്നത്. ഷിപ്പിംഗ്, ഇന്റര്‍നാഷണല്‍ ട്രേഡ് ലോ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാനമായ പല കേസുകളിലും അഭിഭാഷകനായി ഹാജരായിട്ടുണ്ട്. 2013 ജൂണ്‍ 21-ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മറ്റ് ചീഫ് ജസ്റ്റിസുമാർ ഇവർ
ജസ്റ്റിസ് മൻമോഹൻ- ദില്ലി ഹൈക്കോടതി
ജസ്റ്റിസ് രാജീവ് ശഖ്‌ദർ- ഹിമാചൽ പ്രദേശ് ഹൈക്കോടതി
ജസ്റ്റിസ് സുരേഷ് കുമാർ കെയ്‌ത് - മധ്യപ്രദേശ് ഹൈക്കോടി
ജസ്റ്റിസ് ഇന്ദ്ര പ്രസന്ന മുഖർജി - മേഘാലയ ഹൈക്കോടതി
ജസ്റ്റിസ് തഷി റബ്‌സ്ഥാൻ - ജമ്മു ആൻ്റ് കശ്മീർ, ലഡാക്ക് ഹൈക്കോടതി
ജസ്റ്റിസ് എം.എസ് രാമചന്ദ്ര റാവു - ജാർഖണ്ഡ് ഹൈക്കോടതി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates