'ഇത്തരക്കാരെ ബോധ്യപ്പെടുത്തുന്നതിലും ഭേദം ആനയെ ബോധ്യപ്പെടുത്തുന്നത്'; സഭയിൽ ഷിബു ബേബി ജോണും ജനീഷ് കുമാറും തമ്മിൽ വാക്‌പോര്

വനമന്ത്രിക്ക് വനത്തിന്റെ എബിസിഡി അറിയില്ലെന്ന് എംഎൽഎ; ആനകളെ മാറ്റാൻ മുതുകാടിനെ കൊണ്ടുവരണമോ എന്ന് മന്ത്രി
Shibu Baby John KU Geneesh Kumar Clash
Shibu Baby John KU Geneesh Kumar Clash
Edited By:
Updated on: 
1 min read

തിരുവനന്തപുരം: നിയമസഭയിൽ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ മന്ത്രി ഷിബു ബേബി ജോണും കെയു. ജനീഷ് കുമാർ എംഎൽഎയും തമ്മിൽ രൂക്ഷമായ വാക്പോര്. സംസ്ഥാനത്ത് വനരാജാണ് നടക്കുന്നതെന്നും വനംമന്ത്രിക്ക് കാടിന്റെ എബിസിഡി അറിയില്ലെന്നും ജനീഷ് കുമാർ ആഞ്ഞടിച്ചപ്പോൾ, ഇത്തരക്കാരെ പറഞ്ഞു മനസ്സിലാക്കുന്നതിലും ഭേദം ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണെന്ന് മന്ത്രി തിരിച്ചടിച്ചു. ഇതോടെ സഭയിൽ പ്രതിപക്ഷം ബഹളമുയർത്തി.

വന്യമൃഗങ്ങൾ നിരന്തരം ഇറങ്ങുന്ന മേഖലകളിലെ നിർമ്മാണങ്ങൾ പൊളിച്ചുമാറ്റണമെന്ന ഇടുക്കി ജില്ലാ കളക്ടറുടെ വിവാദ ഉത്തരവ് പിൻവലിക്കണമെന്നായിരുന്നു അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് ജനീഷ് കുമാർ ഉന്നയിച്ച പ്രധാന ആവശ്യം. മേഖലയിൽ അനധികൃത നിർമ്മാണങ്ങൾ നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവെന്ന് മന്ത്രി വ്യക്തമാക്കി. പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക മാത്രമാണ് ഉത്തരവിന്റെ ലക്ഷ്യമെന്നും, നടക്കുന്നത് മനുഷ്യ-വന്യജീവി സംഘർഷമല്ല, മറിച്ച് വന്യജീവികളുടെ ആക്രമണമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കാടുകളിൽ നിന്ന് ആനകളെ അപ്രത്യക്ഷമാക്കാൻ മജീഷ്യൻ മുതുകാടിനെ കൊണ്ടുവരാൻ കഴിയില്ലെന്നും മന്ത്രി പരിഹസിച്ചു.

എന്നാൽ, ഇതിനെതിരെ കൂടുതൽ രൂക്ഷമായ ഭാഷയിലാണ് ജനീഷ് കുമാർ പ്രതികരിച്ചത്. "കേരളത്തിലെ ഏഴ് ആനത്താരകളും തുറന്നിട്ടിരിക്കുകയാണ്. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി രൂപത മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിന് വിരുദ്ധമാണ് ഈ ഉത്തരവ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ വനംവകുപ്പിന് എന്താണ് കാര്യം? വൈകിട്ട് ആറ് മുതൽ രാവിലെ ആറ് വരെ ആളുകൾ പുറത്തിറങ്ങരുതെന്നാണ് ഉത്തരവ്. തോട്ടം മേഖലകളിൽ രാത്രിയാത്ര വിലക്കി. ഇപ്പോൾ വനംവകുപ്പ് പറയുന്നവ ആനത്താരകളല്ല, ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്," എംഎൽഎ കുറ്റപ്പെടുത്തി.

ഇതിന് പിന്നാലെയാണ് ജനീഷ് കുമാറിനെ ലക്ഷ്യമിട്ട്, "ഇത്തരക്കാരെ പറഞ്ഞുമനസ്സിലാക്കുന്നതിനേക്കാൾ നല്ലത് ആനയെയും കഴുതയെയും പറഞ്ഞുമനസ്സിലാക്കുന്നതാണ്" എന്ന് മന്ത്രി ഷിബു ബേബി ജോൺ പരാമർശിച്ചത്. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ഒരു മന്ത്രി മറുപടി പറഞ്ഞുതുടങ്ങേണ്ടത് ഈ രീതിയിലാണോ എന്നും, അടിയന്തരപ്രമേയം അവതരിപ്പിച്ച സാമാജികനെയും പ്രതിപക്ഷത്തെയും ഒന്നടങ്കം മന്ത്രി അവഹേളിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

Summary

Fiery verbal exchanges erupted in the Kerala Assembly during an adjournment motion discussion on wildlife attacks, as Minister Shibu Baby John and MLA K.U. Geneesh Kumar clashed over the Idukki District Collector's directive to demolish constructions in animal pathways

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

O J Janeesh
Minister O J janeesh
oj janeesh
Shibu Baby John
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com