ഇടതുമുന്നണി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ല; മുസ്ലിം വിരുദ്ധരായി മുദ്ര കുത്താന്‍ കഴിയില്ലെന്ന് എസ്ഡിപിഐ

പൊലീസിനെതിരെ സിപിഎം കേഡര്‍മാരില്‍ നിന്നുപോലും പരാതികള്‍ ഉയര്‍ന്നിരുന്നു
CPA Latheef
CPA Latheef
Updated on
1 min read

കോഴിക്കോട്: കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് എസ്ഡിപിഐ. പിണറായി വിജയന്‍ സര്‍ക്കാരിനെ 'മുസ്ലീം വിരുദ്ധ'രായി മുദ്രകുത്താന്‍ കഴിയില്ലെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ ഭരണത്തില്‍ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ജനവിരുദ്ധമാണെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടില്ലെന്നും ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

CPA Latheef
എല്‍ഡിഎഫിന് ജനം വോട്ടു ചെയ്യില്ല; അമ്പലപ്പുഴയില്‍ മത്സരിക്കുന്നത് ജനകീയ സ്വതന്ത്രനായി: ജി സുധാകരന്‍

സര്‍ക്കാരിന്റെ പൊലീസ് ഭരണമുള്‍പ്പെടെ ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ആഭ്യന്തര വകുപ്പ് ആര്‍എസ്എസ് ഭരിക്കുന്നു എന്നും ആരോപണമുണ്ടായിരുന്നു. പൊലീസിനെതിരെ സിപിഎം കേഡര്‍മാരില്‍ നിന്നുപോലും പരാതികള്‍ ഉയര്‍ന്നിരുന്നു. അതേസമയം സര്‍ക്കാര്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. നേറ്റിവിറ്റി കാര്‍ഡ് അവതരിപ്പിക്കുന്നത് അത്തരമൊരു കാര്യമാണ്. ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരായ ഒരു ചെറുത്തുനില്‍പ്പാണിത്. സിപിഎ ലത്തീഫ് പറഞ്ഞു.

എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകത്തില്‍ പ്രതിയായ സിപിഎം നേതാവ് കാരായി രാജന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എസ്ഡിപിഐ മൗനം പാലിക്കുന്നുണ്ടെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട നിരവധി പേര്‍ രാജ്യത്ത് സ്ഥാനാര്‍ത്ഥികളായിട്ടുണ്ടെന്ന് ലത്തീഫ് പറഞ്ഞു. 'തലശ്ശേരിയില്‍ കാരായി രാജനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ല. കാരണം അവിടെ ഞങ്ങള്‍ക്ക് സ്വന്തമായി ഒരു ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ട്. രാജന്‍ മുമ്പും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നു' ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

CPA Latheef
'രമേഷ് പിഷാരടിയെ ഒരുപാട് നാളുകളായി നന്നായി അറിയാം'; അദ്ദേഹത്തിനൊപ്പം പ്രചാരണത്തിന് പോകണമെന്നുണ്ട്'

ബിജെപിക്ക് സാധ്യതയുള്ള സീറ്റുകളില്‍ മത്സരിക്കില്ലെന്ന പാര്‍ട്ടിയുടെ മുന്‍ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന്, ആ നിലപാട് എല്ലാക്കാലത്തേക്കുമുള്ളതല്ലെന്ന് ലത്തീഫ് പറഞ്ഞു. 'ബിജെപി ഒരു യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാമതെത്തി. ബിജെപിയെ പരാജയപ്പെടുത്താന്‍ മത്സരിക്കില്ലെന്ന് പാര്‍ട്ടി ശഠിച്ചാല്‍, രാജ്യത്ത് എവിടെയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ എസ്ഡിപിഐക്ക് കഴിയില്ല.' സിപിഎ ലത്തീഫ് പറഞ്ഞു.

Summary

SDPI says there is no anti-incumbency sentiment against the Left Front government in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com