ഇനി റിയർ വ്യൂ മിറർ 'ഇല്ല'; നൽകുന്നത് വലിയൊരു സുരക്ഷാ സന്ദേശം!, അറിയാം പുതിയ പേര്?

വാഹനങ്ങളിൽ പിന്നിലെയും വശങ്ങളിലെയും കാഴ്ച ലഭ്യമാക്കുന്ന കണ്ണാടിയെ റിയർ വ്യൂ മിറർ എന്നാണ് വിളിച്ചിരുന്നത്
rear view mirror
rear view mirrorai image
Edited By:
Updated on
1 min read

തിരുവനന്തപുരം: വാഹനങ്ങളിൽ പിന്നിലെയും വശങ്ങളിലെയും കാഴ്ച ലഭ്യമാക്കുന്ന കണ്ണാടിയെ റിയർ വ്യൂ മിറർ എന്നാണ് പൊതുവെ വിളിക്കുന്നത്. എന്നാൽ ഇനിമുതൽ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ റിയർ വ്യൂ മിറർ എന്ന വാക്കില്ല. കൂടുതൽ വിശാലമായ അർഥത്തിൽ "Device for Indirect Vision" എന്ന പേരിലാണ് അറിയപ്പെടുക. ക്യാമറ അധിഷ്ഠിത സംവിധാനങ്ങൾ ഉൾപ്പെടെ, ഡ്രൈവർക്ക് നേരിട്ട് കാണാൻ കഴിയാത്ത ഭാഗങ്ങൾ സുരക്ഷിതമായി കാണാൻ സഹായിക്കുന്ന എല്ലാ അംഗീകൃത സംവിധാനങ്ങളെയും ഉൾക്കൊള്ളുന്ന വിശാലമായ പദം എന്ന നിലയിലാണ് റിയർ വ്യൂ മിററിന് പകരം "Device for Indirect Vision"എന്ന പദം കൊണ്ടുവന്നതെന്ന് മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പ്

ഒരു പേരുമാറ്റം... പക്ഷേ വലിയൊരു സുരക്ഷാ സന്ദേശം!

കേന്ദ്ര മോട്ടോർ വാഹന ചട്ടം (CMVR) Rule 15(3)(a)-ൽ മുമ്പ് "Rear View Mirror" എന്നായിരുന്നു പരാമർശിച്ചിരുന്നത്.

എന്നാൽ MoRTH-ന്റെ G.S.R. 38(E) നോട്ടിഫിക്കേഷനിലൂടെ അത് "Device for Indirect Vision" എന്ന പദമായി മാറ്റി.

എന്തുകൊണ്ടാണ് ഈ മാറ്റം?

കാരണം, ഇന്നത്തെ വാഹനങ്ങളിൽ പിന്നിലെയും വശങ്ങളിലെയും കാഴ്ച ലഭ്യമാക്കുന്നത് കണ്ണാടി (Mirror) മാത്രമല്ല. ക്യാമറ അധിഷ്ഠിത സംവിധാനങ്ങൾ ഉൾപ്പെടെ, ഡ്രൈവർക്ക് നേരിട്ട് കാണാൻ കഴിയാത്ത ഭാഗങ്ങൾ സുരക്ഷിതമായി കാണാൻ സഹായിക്കുന്ന എല്ലാ അംഗീകൃത സംവിധാനങ്ങളെയും ഉൾക്കൊള്ളുന്ന വിശാലമായ പദമാണ് "Device for Indirect Vision".

ഈ മാറ്റം ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്ന ഓരോ അപേക്ഷകനും, ഡ്രൈവിംഗ് പരിശീലകരും, ലൈസൻസുള്ള എല്ലാ ഡ്രൈവർമാരും മനസ്സിലാക്കേണ്ടതാണ്.

സാങ്കേതികവിദ്യ മാറുന്നു...നിയമങ്ങളും അതിനൊപ്പം മുന്നേറുന്നു...എന്നാൽ ലക്ഷ്യം ഒന്നുതന്നെ — സുരക്ഷിതമായ ഡ്രൈവിംഗ്

rear view mirror
തിരുവന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ്; കേന്ദ്രസര്‍ക്കാര്‍ അനുമതി തേടി കേരളം
rear view mirror
കൊച്ചി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോയില്‍ പോയാലോ?; സാധ്യതാപഠനം, ധാരണാപത്രത്തില്‍ ഒപ്പുവെച്ചു
Summary

No more rear view mirrors; it gives a big safety message!, do you know the new name?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com