നഷ്ടപ്പെട്ടാല്‍ നെട്ടോട്ടമോടേണ്ട; പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് ഡിജി ലോക്കറിലുണ്ട് 

https://digilocker.gov.in വെബ്സൈറ്റിൽ മൊബൈൽ നമ്പരും ആധാർ നമ്പരും ഉപയോഗിച്ച് ഡിജി ലോക്കർ അക്കൗണ്ട് തുറക്കാം
നഷ്ടപ്പെട്ടാല്‍ നെട്ടോട്ടമോടേണ്ട; പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് ഡിജി ലോക്കറിലുണ്ട് 
Updated on
1 min read

തിരുവനന്തപുരം: ഹയർ സെക്കൻഡറി യോഗ്യതാ സർട്ടിഫിക്കറ്റ്‌  ‘ഡിജി ലോക്കറിൽ’ നിന്ന് ലഭിക്കും. സംസ്ഥാന ഐടി മിഷൻ, ഇ മിഷൻ, ദേശീയ ഇ ഗവേണൻസ്‌ ഡിവിഷൻ, നാഷണൽ ഇൻഫർമാറ്റിക്‌സ്‌ സെന്റർ എന്നിവയുടെ സഹായത്തോടെയാണ്‌ സർട്ടിഫിക്കറ്റുകൾ ഡിജി  ലോക്കറിലാക്കിയത്‌.

ഡിജി ലോക്കറിലൂടെ രേഖകൾ സുരക്ഷിതമായി ഇ- രേഖകളായി സൂക്ഷിക്കാം. https://digilocker.gov.in വെബ്സൈറ്റിൽ മൊബൈൽ നമ്പരും ആധാർ നമ്പരും ഉപയോഗിച്ച് ഡിജി ലോക്കർ അക്കൗണ്ട് തുറക്കാം. ‘sign up’ ലിങ്ക് ക്ലിക്‌ ചെയ്‌ത്‌ മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യാം. ശേഷം മൊബൈലിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേർഡ് (ഒടിപി) നൽകി യൂസർനെയിമും പാസ്‌വേർഡും നൽകണം. പിന്നീട്‌ ആധാർ നമ്പർ നൽകണം.

ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ്  ലഭിക്കാൻ ഡിജി ലോക്കറിൽ ലോഗിൻചെയ്‌തശേഷം ‘Get Issued Documents' ൽ  Education എന്നതിൽ ‘Board of Higher Secondary Examination, Kerala’ തെരഞ്ഞെടുക്കുക. തുടർന്ന് "Class XII Passing Certificate'ൽ രജിസ്റ്റർ നമ്പരും വർഷവും പരീക്ഷാ ടൈപ്പും നൽകിയാൽ സർട്ടിഫിക്കറ്റ് ലഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com