കേരള ഭാഗ്യക്കുറി വില്‍പന നേരിട്ട് മാത്രം, ഓണ്‍ലൈന്‍ പങ്കാളികളില്ല; 'തട്ടിപ്പുകളില്‍ വഞ്ചിതരാകരുത്'

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്
Kerala Lottery Result
Kerala Lottery ഫയല്‍
Updated on: 
1 min read

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഓണ്‍ലൈന്‍, മൊബൈല്‍ ആപ്പ് തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

Kerala Lottery Result
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികളുടെ ദുരൂഹ സാമ്പത്തിക ഇടപാടുകള്‍; ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ പങ്കാളികളില്ല എന്ന പേരില്‍ ചിലര്‍ ഓണ്‍ലൈന്‍, മൊബൈല്‍ ആപ്പ് എന്നിവവഴി വ്യാജപ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കേരള ഭാഗ്യക്കുറി കേരളത്തില്‍ മാത്രമാണ് വില്‍പന നടത്തുന്നത്. കേരള ഭാഗ്യക്കുറി ഡയറക്ടറേറ്റ് മുഖേന ഏജന്റുമാരും വില്പനക്കാരും വഴി നേരിട്ട് മാത്രമാണ് വില്പന. കേരള ഭാഗ്യക്കുറിയുടെ ഓണ്‍ലൈന്‍ വില്‍പനയ്ക്ക് ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ, ഓണ്‍ലൈന്‍ വില്‍പന നടക്കുകയോ ചെയ്യുന്നില്ലെന്നും കേരള സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ് അറിയിച്ചു.

Kerala Lottery Result
ഓപറേഷന്‍ സിന്ദൂര്‍; പാകിസ്ഥാന്റെ 5 എഫ് 15 വിമാനങ്ങള്‍ തകര്‍ത്തു, ഹാങ്കറും നശിപ്പിച്ചെന്ന് വ്യോമ സേനാ മേധാവി

ഇത്തരത്തില്‍ വ്യാജ ഓണ്‍ലൈന്‍ വില്പനയില്‍ വഞ്ചിതരാകരുത്. തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തണം. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും കേരള ഭാഗ്യക്കുറി ഡയറക്ടറേറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.

Summary

The Kerala State Lottery Directorate has warned against being fooled by online and mobile app scams circulating regarding the Kerala State Lottery.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com