രാഷ്ട്രീയത്തില്‍ വന്നതില്‍ ഖേദമില്ല, ആരോഗ്യം അനുവദിക്കും വരെ തുടരും: നിലപാട് വ്യക്തമാക്കി തരൂര്‍

പി കേശവദേവ് സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചടങ്ങിലായിരുന്നു തരൂരിന്റെ പ്രതികരണം
Congress MP Shashi Tharoor And filmmaker Adoor Gopalakrishnan
Congress MP Shashi Tharoor And filmmaker Adoor Gopalakrishnan at P Kesavadev Award ceremony in ThiruvananthapuramFile
Updated on
1 min read

തിരുവനന്തപുരം: പ്രായം അനുവദിക്കും വരെ സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍. രാഷ്ട്രീയത്തില്‍ പ്രവേശിച്ചതില്‍ ഖേദമില്ലെന്നും അത് ഉപേക്ഷിക്കാന്‍ ഉദ്ദേശ്യമില്ലെന്നും തരൂര്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. കോണ്‍ഗ്രസ് എംപിയായ തരൂര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ പോലും സജീവ ചര്‍ച്ചയായി തുടരുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പി കേശവദേവ് സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചടങ്ങിലായിരുന്നു തരൂരിന്റെ പ്രതികരണം.

Congress MP Shashi Tharoor And filmmaker Adoor Gopalakrishnan
സിന്ദൂര്‍ ചര്‍ച്ചയില്‍ ശശി തരൂര്‍ ഇല്ല, താൽപ്പര്യമില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചു; പങ്കെടുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ?

രാഷ്ട്രീയത്തില്‍ പ്രവേശിച്ചതില്‍ ഖേദമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചായിരുന്നു തരൂര്‍ നിലപാട് അറിയിച്ചത്. രാഷ്ട്രീയ പ്രവേശത്തില്‍ ഒരിക്കലും ഖേദം തോന്നിയിട്ടില്ല. പൊതുപ്രവര്‍ത്തകന് ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിക്കാന്‍ കഴിയും. തീരുമാനങ്ങള്‍ എടുക്കാനും നയങ്ങള്‍ നടപ്പിലാക്കാനും സാധിക്കും. അതാണ് രാഷ്ട്രീയത്തിന്റെ യഥാര്‍ഥ കരുത്ത്. പ്രായം അനുവദിക്കുന്നത് വരെ രാഷ്ട്രീയം വിടാന്‍ പരിപാടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Congress MP Shashi Tharoor And filmmaker Adoor Gopalakrishnan
ദേശീയപാത 66 കൊച്ചി മെട്രോയ്ക്ക് മുകളിലൂടെ കടന്നുപോകും; പാലാരിവട്ടത്ത് 32 മീറ്റര്‍ ഉയരത്തില്‍ ഫ്‌ളൈഓവര്‍

ശരാശരിക്കാരെമാത്രം അംഗീകരിക്കുന്ന മലയാളികള്‍ക്കുമുന്നില്‍ 'ഉയരം' കൂടിപ്പോയതാണ് ശശി തരൂര്‍ നേരിടുന്ന പ്രശ്‌നമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചടങ്ങില്‍ പറഞ്ഞിരുന്നു. മലയാളികള്‍ ശരാശരിക്കാരായ വ്യക്തികളെയും പ്രവര്‍ത്തനങ്ങളെയുംമാത്രം അംഗീകരിക്കാന്‍ ശീലിച്ചവരാണ് എന്നും പി കേശവദേവ് സ്മാരക ട്രസ്റ്റിന്റെ കേശവദേവ് സാഹിത്യ പുരസ്‌കാരം ശശി തരൂര്‍ എംപിക്കു സമ്മാനിച്ചുകൊണ്ട് അടൂര്‍ പറഞ്ഞു.

Summary

Congress MP and author Shashi Tharoor on Sunday said he neither regretted entering politics, nor had any intention of quitting it

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com