എസ്പി സുജിത് ദാസിന് സ്ഥലം മാറ്റം, കുഞ്ഞിനെ ആശ ബിഗ്‌ഷോപ്പറിലാക്കി രതീഷിന് കൈമാറി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മലപ്പുറത്ത് പൊലീസ് ക്വാർട്ടേഴ്സിലെ മരം മുറി കേസൊതുക്കാൻ പി വി അൻവർ എംഎൽഎയെ ഫോണിൽ വിളിച്ച പത്തനംതിട്ട എസ്‌പി സുജിത് ദാസിന് സസ്പെൻഷൻ ഇല്ല
sujith das
എസ്പി സുജിത് ദാസ്

 മലപ്പുറത്ത് പൊലീസ് ക്വാർട്ടേഴ്സിലെ മരം മുറി കേസൊതുക്കാൻ പി വി അൻവർ എംഎൽഎയെ ഫോണിൽ വിളിച്ച പത്തനംതിട്ട എസ്‌പി സുജിത് ദാസിന് സസ്പെൻഷൻ ഇല്ല. നടപടി സ്ഥലംമാറ്റത്തിലൊതുക്കി. പൊലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്‌ഖ് ദ‍ർവേസ് സാഹിബിന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. പത്തനംതിട്ട എസ്‌പി സ്ഥാനത്ത് വിജി വിനോദ് കുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ഇത് ഉള്‍പ്പെടെ അഞ്ചു വാര്‍ത്തകള്‍ ചുവടെ:

1. എസ്പി സുജിത് ദാസിന് സസ്പെൻഷൻ ഇല്ല; സ്ഥലം മാറ്റം

sujith das
എസ്പി സുജിത് ദാസ്

2. 'കുഞ്ഞുമായി വീട്ടിലേക്ക് വരരുതെന്ന് ഭര്‍ത്താവ്', ആശ ബിഗ്‌ഷോപ്പറിലാക്കി രതീഷിന് കൈമാറി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

cherthala newborn baby death
കുഞ്ഞിന്റെ മൃതദേഹം ശുചിമുറിയില്‍ നിന്ന് പൊലീസ് കണ്ടെടുക്കുന്നുടെലിവിഷന്‍ ചിത്രം

ചേര്‍ത്തലയില്‍ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മ ആശയുടെ ആണ്‍സുഹൃത്തായ രതീഷ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ അമ്മ ആശയ്‌ക്കൊപ്പം കൂട്ടിരിപ്പുകാരനായാണ് രതീഷ് അവിടെ എത്തിയത്. ആശയുടെ ഭര്‍ത്താവ് എന്ന വ്യാജേനയാണ് അവിടെ നിന്നത്. ആശുപത്രിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആശ കുഞ്ഞിനെ ബിഗ്‌ഷോപ്പറിലാക്കി കൈമാറുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാര്‍ഡ് കായിപ്പുറം ആശ, സുഹൃത്ത് രാജേഷ് ഭവനത്തില്‍ രതീഷ് എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.

3. ഡ്രൈവർ എത്തിയപ്പോൾ ബസ് ഇല്ല, സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയി; അന്വേഷണം

bus stolen
കാണാതായ ബസ്ടെലിവിഷന്‍ ദൃശ്യം

4. കാലിലെ നീര് ഉളുക്ക് ആണെന്ന് കരുതി; വണ്ടിപ്പെരിയാറില്‍ പാമ്പ് കടിയേറ്റ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

snake bite case
സൂര്യ

5. വ്യാഴാഴ്ചയോടെ പുതിയ ന്യൂനമർദ്ദം; ഇന്ന് മൂന്ന് ജില്ലകളിൽ ശക്തമായ മഴ, യെല്ലോ അലർട്ട്

rain alert in kerala
ഇന്ന് ശക്തമായ മഴ സാധ്യതപ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com