'ദുരന്ത ബാധിതര്‍ക്കായി പിരിച്ച ഫണ്ടിന്‍റെ കണക്കു പുറത്തുവിടണം'; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് സന്തോഷ് കുമാര്‍ എംപി

Rahul Gandhi
രാഹുല്‍ ഗാന്ധി/Rahul Gandhi പിടിഐ
Updated on
1 min read

കോഴിക്കോട്: മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് സിപിഐ രാജ്യസഭാ എംപി സന്തോഷ് കുമാര്‍. എല്‍ഡിഎഫിന് എതിരെ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്നും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും കത്തില്‍ പറഞ്ഞു.

ദുരന്ത ബാധിതര്‍ക്കാരിയ കോണ്‍ഗ്രസ് നടത്തിയ ഫണ്ട് പരിവും വിനിയോഗവും സംബന്ധിച്ച് ഗുരുതരവും വ്യാപകവുമായ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. പൊതുജനങ്ങളില്‍ നിന്ന് പിരിച്ച ഫണ്ടില്‍ യാതൊരു സുതാര്യതയുമില്ലെന്നും എത്ര പിരിച്ചുവെന്നോ എവിടെയൊക്കെ നിക്ഷേപിച്ചുവെന്നോ എങ്ങനെ വിനിയോഗിച്ചുവെന്നോ വ്യക്തമല്ലെന്നും സന്തോഷ് കുമാര്‍ എംപി പറയുന്നു. സംശയങ്ങള്‍ ഇല്ലാതാക്കാനുളള ഉത്തരവാദിത്തം വയനാട്ടിലെ മുന്‍ എംപി എന്ന നിലയില്‍കൂടി രാഹുല്‍ ഗാന്ധിക്കുണ്ടെന്നും സന്തോഷ് കുമാര്‍ കത്തില്‍ പറയുന്നു.

Rahul Gandhi
'ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ മുസ്ലിം ലീഗിന് പ്രതിനിധികള്‍'; കുഞ്ഞാലിക്കുട്ടിക്കെതിരായ വ്യാജ പ്രചാരണത്തില്‍ പരാതി

താങ്കള്‍ക്ക് നേരിട്ടുള്ള ബന്ധവും പ്രിയങ്ക ഗാന്ധി നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതും കണക്കിലെടുക്കുമ്പോള്‍, ഈ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം താങ്കള്‍ക്കുണ്ട് സന്തോഷ് കുമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഹരിയാന സീറ്റ് കോഴയില്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണവിധേയര്‍ ഉന്നതരും രാഹുല്‍ ഗാന്ധിയുമായി അടുപ്പമുളളവരുമാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സന്തോഷ് കുമാര്‍ എംപി ആവശ്യപ്പെട്ടു.

Summary

No transparency in the funds collected for Wayanad disaster victim, Santosh Kumar MP writes a letter to Rahul Gandhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com