കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

മങ്കട സര്‍ക്കാര്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെയാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. 
കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍
Updated on: 
1 min read


കൊളത്തൂര്‍: കോളജ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. വെങ്ങാട് സ്വദേശി തോട്ടത്തൊടി ഫൈസല്‍ (31) നെയാണ് കൊളത്തൂര്‍ സി ഐ പി എം ഷമീര്‍ അറസ്റ്റ് ചെയ്തത്. മങ്കട സര്‍ക്കാര്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെയാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. 

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. കോളജിലേക്ക് പരീക്ഷക്കായി പോയ നാല് വിദ്യാര്‍ഥിനികള്‍ക്ക് നേരെ  റോഡിലെ വിജനമായ സ്ഥലത്ത് വെച്ച് പ്രതി ബൈക്കിലിരുന്ന് സ്വകാര്യ ഭാഗങ്ങള്‍ കാണിച്ച് അപമാനിക്കുകയായിരുന്നു.

കോളജ് അധികൃതര്‍ക്ക് നല്‍കിയ പരാതി കൊളത്തൂര്‍ പൊലീസിന്  കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com