പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ അപകടം; നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

മൈസൂരുവിലെ നഴ്സിങ് പഠനം അവസാനിപ്പിച്ചു പിതാവിനൊപ്പം നാട്ടിലേക്കു കാറിൽ മടങ്ങുമ്പോഴായിരുന്നു അപകടം
Arya
Arya
Updated on
1 min read

തൃശൂർ : മൈസൂരുവിൽ വാഹനാപകടത്തിൽ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും മകൾ ആര്യയാണ് (18) മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം.

Arya
'ഗ്രാമ വണ്ടി' വ്യാപകമാക്കാന്‍ കെഎസ്ആര്‍ടിസി; പ്രത്യേക റിസര്‍ച്ച് വിംഗ് ആരംഭിക്കുന്നു

മൈസൂരുവിലെ നഴ്സിങ് പഠനം അവസാനിപ്പിച്ചു പിതാവിനൊപ്പം നാട്ടിലേക്കു കാറിൽ മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കൽ കേ‍ാളജിലെ നഴ്സിങ് വിദ്യാർഥിനിയായിരുന്നു.

Arya
കൊട്ടിയൂര്‍ വൈശാഖോത്സവത്തിനു ഇന്ന് തുടക്കം

കേ‍ാളജിലെ താമസവും ഭക്ഷണവും ശരിയായ രീതിയിൽ അല്ലാത്തതിനാൽ പഠനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ആര്യയും പിതാവും സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്നിരുന്ന മറ്റെ‍ാരു കാർ ഇടിക്കുകയായിരുന്നു. പിതാവ് സുരേന്ദ്രനും പരിക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ലെന്നാണ് വിവരം.

Summary

Nursing student dies in car accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com