സ്‌പെയിനിന് പുട്ടുപൊടി, അര്‍ജന്റീനയ്ക്ക് പായസം മിക്‌സ്..., ഓരോ ഗോള്‍ വീഴുമ്പോഴും ഓഫര്‍; സോക്കര്‍ ഇലവനുമായി സപ്ലൈകോ

ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ക്കും പ്രത്യേക ഓഫര്‍ പദ്ധതിയുമായി സപ്ലൈകോ
Supplyco with Soccer Eleven
Supplyco with Soccer Eleven
Edited By:
Updated on
1 min read

തിരുവനന്തപുരം: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ക്കും പ്രത്യേക ഓഫര്‍ പദ്ധതിയുമായി സപ്ലൈകോ. 'സപ്ലൈകോ സോക്കര്‍ ഇലവന്‍' എന്ന പേരിലാണ് പരിപാടി അവതരിപ്പിക്കുന്നത്.

ജൂണ്‍ 15 മുതലാണ് പദ്ധതിക്ക് തുടക്കമാകുന്നത്. ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെടുത്തിയാണ് ആകര്‍ഷകമായ വിലക്കിഴിവുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സപ്ലൈകോ ഓരോ ടീമുകളെയും ഓരോ ഉല്‍പ്പന്നങ്ങളുമായാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച് ഓരോ പോരാട്ടത്തിലും ടീമുകള്‍ നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവ് അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉല്‍പ്പന്നത്തിന് ലഭിക്കുകയും ചെയ്യും.

ഈ വിലക്കിഴിവ് നിരക്ക് ആ ടീമിന്റെ അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മാത്രമായിരിക്കും പ്രാബല്യത്തില്‍ ഉണ്ടാകുക. തുടര്‍ന്ന് പുതിയ മത്സരത്തിലെ ഗോള്‍ നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ വിലക്കിഴിവ് പുതുക്കി നിശ്ചയിക്കുകയും ചെയ്യും. ലോകകപ്പില്‍ നിന്ന് ടീമുകള്‍ പുറത്തതാകുന്ന ഘട്ടത്തില്‍ അതുമായി ബന്ധപ്പെട്ട വിലക്കിഴിവും അവസാനിക്കും.

Supplyco with Soccer Eleven
ഷിഗെല്ല വ്യാപനത്തില്‍ കര്‍ശന ജാഗ്രത, സമ്പര്‍ക്കത്തിലൂടെയും രോഗപ്പകര്‍ച്ചയെന്ന് സംശയം; കൂടുതല്‍ പരിശോധനാഫലങ്ങള്‍ ഇന്ന്

ബ്രസീല്‍, ജര്‍മ്മനി, നെതര്‍ലാന്‍ഡ്, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, മൊറോക്കോ എന്നീ ടീമുകളാണ് 'സപ്ലൈകോ ഇലവന്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നെതര്‍ലാന്‍ഡ് ശബരി സാമ്പാര്‍പ്പൊടി, സ്‌പെയിന്‍ ശബരി പുട്ടുപൊടി, അര്‍ജന്റീന ശബരി പായസം മിക്‌സ്, ബെല്‍ജിയം ശബരി സൂപ്പര്‍ ഫൈന്‍ ഡസ്റ്റ് ടീ, പോര്‍ച്ചുഗല്‍ ശബരി മുളകുപൊടി, ക്രൊയേഷ്യ ശബരി വെളിച്ചെണ്ണ, ഇംഗ്ലണ്ട് ശബരി ഉപ്പ്, മൊറോക്കോ ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് ടീ, ഫ്രാന്‍സ് ശബരി ഗോള്‍ഡ് ടീ എന്നിങ്ങനെയാണ് ടീമുകളെയും ഉല്‍പ്പന്നങ്ങളെയും ക്രമീകരിച്ചിട്ടുള്ളത്.

Supplyco with Soccer Eleven
നാളെ ഹാജരാകാന്‍ കഴിയില്ല; ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ഇഡിക്ക് വീണയുടെ അപേക്ഷ
Summary

offer for every goal scored; Supplyco with Soccer Eleven

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com