'ഞങ്ങള്‍ക്ക് എന്ത് പ്രശ്‌നം ഉണ്ടായാലും ഞങ്ങള്‍ തന്നെ നേരിടും, പാര്‍ട്ടിയുടെ സഹായം ചോദിക്കില്ല'; ഒളിയമ്പുമായി വിനോദിനി ബാലകൃഷ്ണന്‍

തങ്ങളുടെ കുടുംബത്തിന് നേരെ ഉണ്ടാകുന്ന ഏതൊരു പ്രശ്‌നത്തിലും പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാതെ തങ്ങള്‍ തന്നെ നേരിടുമെന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍
Vinodhini Balakrishnan
വിനോദിനി ബാലകൃഷ്ണൻ മാധ്യമങ്ങളോട്
Edited By:
Updated on: 
2 min read

കണ്ണൂര്‍: തങ്ങളുടെ കുടുംബത്തിന് നേരെ ഉണ്ടാകുന്ന ഏതൊരു പ്രശ്‌നത്തിലും പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാതെ തങ്ങള്‍ തന്നെ നേരിടുമെന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍. എന്തുവന്നാലും പാര്‍ട്ടിയുടെ സഹായം തങ്ങള്‍ ചോദിക്കില്ലെന്നും പാര്‍ട്ടിയെ സ്‌നേഹിക്കാന്‍ മെമ്പര്‍ഷിപ്പ് പോലും വേണമെന്നില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ മകള്‍ക്കെതിരായ മാസപ്പടി കേസ് എല്‍ഡിഎഫിനെ ലക്ഷ്യംവെച്ചുള്ളതാണെന്ന പ്രതിപക്ഷ നേതാവും മുതിര്‍ന്ന സിപിഎം നേതാവുമായ പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെയാണ് വിനോദിനി ബാലകൃഷ്ണന്റെ ഒളിയമ്പ്.

'ഓര്‍മ്മ ദിനത്തില്‍ വന്നിരിക്കുന്നത് കോടിയേരിയോടും ഞങ്ങളോടും സ്‌നേഹമുള്ളവരാണ്. അവര്‍ അണികള്‍ ആണ്. പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരാണ്. ഞങ്ങളുടെ കുടുംബത്തിന് എന്ത് പ്രശ്‌നം ഉണ്ടായാലും ഞങ്ങള്‍ തന്നെ നേരിടുന്നതാണ് ഇതുവരെ ഉണ്ടായത്. പാര്‍ട്ടിയെ ഒന്നും ഞങ്ങള്‍ സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടില്ല. ഇനിയും ഞങ്ങള്‍ അങ്ങനെ ചെയ്യില്ല. ഞങ്ങള്‍ അവസാനം വരെ പാര്‍ട്ടിയായിരിക്കും.അതില്‍ ഒരു തര്‍ക്കവുമില്ല. പ്രസ്ഥാനത്തിന്റെ കൂടെയാണ്. അതില്‍ ഒരു തര്‍ക്കവുമില്ല. ഒന്നിനും വേണ്ടി ഞങ്ങള്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കില്ല. ഇതുവരെ ആക്കിയിട്ടുമില്ല. ഞങ്ങള്‍ക്ക് എന്തുവന്നാലും ഞങ്ങള്‍ അത് നേരിടുന്നു. ഇപ്പോള്‍ കുട്ടികളെയല്ലേ ചെയ്യാന്‍ പറ്റൂ. എല്ലാം അവര്‍ തന്നെ നേരിടും. അതിന് പാര്‍ട്ടിയുടെ സഹായം ഞങ്ങള്‍ ചോദിക്കുന്നില്ല. പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാഴ്ത്തില്ല'- വിനോദിനി ബാലകൃഷ്ണന്‍ തുടര്‍ന്നു.

'ഞങ്ങള്‍ക്ക് വരുന്നതൊക്കെ ഞങ്ങള്‍ നേരിട്ടോള്ളാം. ഈ വരുന്നവരെയൊക്കെ ഞങ്ങള്‍ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നു. വന്നിരിക്കുന്നത് കോടിയേരിയോട് ഇഷ്ടമുള്ളവരാണ്. അതില്‍ അണികള്‍, നേതാക്കള്‍ അങ്ങനെയൊന്നുമില്ല. പാര്‍ട്ടിയെ സ്‌നേഹിക്കാന്‍ മെമ്പര്‍ഷിപ്പ് പോലും വേണമെന്നില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ മെമ്പര്‍ഷിപ്പും വേണ്ട.'- വിനോദിനി ബാലകൃഷ്ണ്‍ പറഞ്ഞു.

കേസ് വരുമ്പോള്‍ കവചം പാര്‍ട്ടിയല്ലെന്നാണ് കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരി പ്രതികരിച്ചത്. കേസ് എന്തായാലും സ്വയം നേരിടണമെന്നാണ് അച്ഛന്‍ ശഠിച്ചതെന്നും ബിനീഷ് ഓര്‍മ്മിപ്പിച്ചു. മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നു എന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് ബിനീഷ് കോടിയേരിയുടെ വാക്കുകള്‍.

ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗം

കേസിന്റെ തുടക്കത്തിലേ അച്ഛന്‍ പറഞ്ഞൊരു കാര്യമുണ്ട്

നിന്റെ പേരില്‍ പാര്‍ട്ടി മറുപടി പറയില്ല , ഞാനും പറയില്ല. നീ തന്നെ മറുപടി പറയണം,പാര്‍ട്ടി അതിന് മറുപടി പറഞ്ഞാല്‍ പാര്‍ട്ടിക്ക് എതിരെ എതിരാളികള്‍ക്ക് ആക്രമിക്കാന്‍ ഇത് എപ്പോഴും ആയുധമാവും എത്രത്തോളം വിശദീകരിക്കുന്നുവോ അത്രത്തോളം അത് ചര്‍ച്ച ആവും.

അതുകൊണ്ട്

നീ നിരപരാധിയെങ്കില്‍ നീ തന്നെ അത് തെളിയിക്കണം

ഒരു പിന്തുണയും നിനക്ക് ഉണ്ടാവില്ല, ജയിലില്‍ കിടക്കുന്ന എന്നോട് ഫോണില്‍ ഇത് പറയുമ്പോള്‍ അച്ചന്റെ ഉള്ളില്‍ എന്തായിരിക്കും എന്ന് ഇപ്പോള്‍ ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്....!

ഇത്രയും കേസുകള്‍ ഓരോന്നായി വന്നപ്പോഴും അക്ഷോഭ്യനാവാതെ അതിനെ ചിരിച്ചു കൊണ്ട് നേരിടുകയാണ് കോടിയേരി ചെയ്തത്....

മുകളില്‍ പറഞ്ഞ ഇത്രയൊക്കെ കേസുകള്‍ വന്നപ്പോഴും ഒരിക്കല്‍ പോലും പാര്‍ട്ടിയെ കവചമാക്കാന്‍ അച്ഛന്‍ നിന്നില്ല, എല്ലാം സ്വയം നേരിടണം എന്ന പക്ഷക്കാരനായിരുന്നു കോടിയേരി.

ഞാന്‍ എന്റെ ജീവിതത്തില്‍ അത് അക്ഷരംപ്രതി പാലിച്ചിട്ടുണ്ട് എന്ന് ശിരസ്സുയര്‍ത്തി എനിക്ക് പറയുവാന്‍ പറ്റും.

Vinodhini Balakrishnan
'ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് എന്തിനാണ് പൊള്ളുന്നത്?': നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ അതിശക്തമായ നടപടി; മുഖ്യമന്ത്രി
Vinodhini Balakrishnan
ആ ജനന സർട്ടിഫിക്കറ്റ് സാധുവല്ല; കുംഭമേള വൈറൽ താരത്തിന് ആശ്വാസം, ജനനത്തീയതി തിരുത്തിയത് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി
Summary

On the fourth death anniversary of Kodiyeri Balakrishnan: Vinodhini Balakrishnan says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com