'രണ്ടര കോടിയൊക്കെ എനിക്ക് സ്വപ്നം കാണാന്‍ പറ്റാത്ത കാര്യമാണ്, ഞാനൊരു രാജാവിനെ പോലെ വാഴും'

'ആരാണ് ടിക്കറ്റ് എടുത്തതെന്ന് ഓര്‍മ്മയില്ലെന്നും ഇത്രയും വലിയ ആഘോഷം സ്വപ്നത്തില്‍ പോലും താന്‍ വിചാരിച്ചിരുന്നില്ലെന്നും ലതീഷിന്റെ പ്രതികരണം. '
Onam Bumper Lottery winning ticket was sold by Bhagavati Lottery Agency, Agent Latheesh
ഏജന്റ് ലതീഷ്
Updated on
1 min read

കൊച്ചി: രണ്ടാം തവണയും ഒന്നാം സമ്മാനം നേടിയ ഓണം ബംപര്‍ ലോട്ടറി വിറ്റത് ഭഗവതി ലോട്ടറി ഏജന്‍സി. വൈറ്റിലയിലെ ഏജന്‍സിയില്‍ നിന്നും ഏജന്റ് ലതീഷ് എടുത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. നെട്ടൂരില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്ന ആളാണ് ലതീഷ്. ആരാണ് ടിക്കറ്റ് എടുത്തതെന്ന് ഓര്‍മ്മയില്ലെന്നും ഇത്രയും വലിയ ആഘോഷം സ്വപ്നത്തില്‍ പോലും താന്‍ വിചാരിച്ചിരുന്നില്ലെന്നും ലതീഷിന്റെ പ്രതികരണം.

ചത്ത് കഴിഞ്ഞാ മാത്രം പടം വരാവുന്ന എന്റെ പേര് ലോകം മുഴുവന്‍ അറിഞ്ഞു. അല്ലാതെ എന്റെ പേരൊക്കെ എങ്ങനെ വരാനാണ്. ഇതാണ് എന്റെ ഭാഗ്യത്തട്ട്. ഇനിയിപ്പോ നെട്ടൂര് ടിക്കറ്റെടുക്കാന്‍ ആളുകള്‍ കൂടും- ലതീഷ് സന്തോഷത്തോടെ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണ താന്‍ ഏജന്‍സിയില്‍ നിന്ന് വാങ്ങിയ എല്ലാ ടിക്കറ്റുകളും വിറ്റ് പോയെന്നും ലതീഷ് പറഞ്ഞു. നെട്ടൂരില്‍ ഉള്ള ആള്‍ ആരെങ്കിലും ആയിരിക്കാം തന്റെ കൈയില്‍ നിന്ന് ടിക്കറ്റ് വാങ്ങിയത്. എന്നോടുള്ള ഇഷ്ടം കൊണ്ട് എടുക്കുന്നവരാണ്. 1200-നടുത്ത് ടിക്കറ്റാണ് വിറ്റത്. അതില്‍ ഒന്നാണ് ഇപ്പോള്‍ ബംപര്‍ അടിച്ചിരിക്കുന്നത്. മൂന്ന് മാസം മുമ്പ് കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചതാണ്. എത്രയും പെട്ടെന്ന് തന്നെ ഭാഗ്യശാലിയെ കണ്ടെത്താനാകട്ടെ- ലതീഷ് പറയുന്നു.

Onam Bumper Lottery winning ticket was sold by Bhagavati Lottery Agency, Agent Latheesh
തിരുവോണം ബംപര്‍: 25 കോടിയുടെ ഭാഗ്യ നമ്പര്‍ ഇതാ, ഫലം പ്രഖ്യാപിച്ചു

25 കോടി രൂപയില്‍ പത്ത് ശതമാനമാണ് ലതീഷിന് ലഭിക്കുക. അതായത് 2.5 കോടി രൂപ. കമ്മീഷനെ കുറിച്ചുള്ള ചോദ്യത്തിന്, 'എന്റെ അറിവ് ശരിയാണെങ്കില്‍ പത്ത് ശതമാനം കിട്ടും. രണ്ടരക്കോടി രൂപ. എത്ര കിട്ടിയാലും ഞാന്‍ ഹാപ്പി ആണ്. രണ്ടര കോടിയൊക്കെ എനിക്ക് സ്വപ്നം കാണാന്‍ പറ്റാത്ത കാര്യമാണ്. ഞാനൊരു രാജാവിനെ പോലെ വാഴും. ഇപ്പോഴേ തലകറങ്ങുന്നു. 25 കോടി എനിക്കടിച്ചാല്‍ ചിലപ്പോള്‍ ഭ്രാന്തായി പോകും', എന്നാണ് ലതീഷ് രസകരമായി മറുപടി പറഞ്ഞത്. 30 കൊല്ലമായി ലോട്ടറി വില്‍പന തുടങ്ങിയിട്ടെന്നും ലതീഷ് പറയുന്നു. ഈ വര്‍ഷം തന്നെ ദിവസേന ലോട്ടറികളുടെ ഒന്നാം സമ്മാനമടക്കം ലതീഷ് വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. മൂന്ന് മാസം മുന്‍പ് ഞാന്‍ വിറ്റ ടിക്കറ്റിന് 1 കോടി രൂപ അടിച്ചിരുന്നു.

ലോട്ടറി കച്ചവടത്തിലേക്ക് ഇറങ്ങിയപ്പോള്‍, എനിക്ക് നാണക്കേട് തോന്നിയിരുന്നു. ഇത് ശരിയാവില്ല നിര്‍ത്തണമെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. ഒരുവര്‍ഷത്തിനുള്ളില്‍ 26 കോടി രൂപ(വിറ്റ ടിക്കറ്റിന്) എനിക്കടിച്ചു. ഇനിയാരും ഈ ജോലി നിര്‍ത്താന്‍ പറയില്ല',

സുഹൃത്തുക്കളും ലതീഷിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. എല്ലാം പ്രതീക്ഷിച്ച പോലെയായിരുന്നുവെന്ന് ലതീഷിന്റെ സുഹൃത്തുക്കള്‍ പറയുന്നു. 'രാവിലെ വിളിച്ച് പറഞ്ഞതാണ്, ജബ്ബാറെ ലഡു വേണ്ട, 500 പഫ്‌സ് ഏല്‍പ്പിക്കണം, ചെണ്ടക്കാരെ ഏല്‍പ്പിക്കണം... ജബ്ബാറെ നമ്മക്കന്നെ ലോട്ടറി അടിക്കുമെന്ന്. പുതിയ ഷര്‍ട്ട് ഇടണമെന്ന് ഞാനും ലതീഷിനോട് പറഞ്ഞുവെന്ന്'- ലതീഷിന്റെ സുഹൃത്ത് ജബ്ബാര്‍ പറയുന്നു.

Summary

Onam Bumper Lottery winning ticket was sold by Bhagavati Lottery Agency, Agent Latheesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com