'തെച്ചിയും മന്ദാരവും' ഏറ്റുമുട്ടി, വടംവലിയില്‍ കലക്ടര്‍ 'വീണു'; ആവേശം നിറച്ച് കലക്ടറേറ്റിലെ ഓണാഘോഷം

ഓഫീസിലെ ദൈനംദിന ഫയലുകള്‍ക്കും ഔദ്യോഗിക തിരക്കുകള്‍ക്കും അല്‍പ്പം വിശ്രമം
Onam celebrations at the Collectorate are filled with excitement
കലക്ടറേറ്റിൽ നടന്ന വടംവലിയിൽ പങ്കെടുത്ത് കലക്ടർ ജി പ്രിയങ്കകലക്ടർ ജി പ്രിയങ്ക ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Edited By:
Updated on
1 min read

കൊച്ചി: ഓഫീസിലെ ദൈനംദിന ഫയലുകള്‍ക്കും ഔദ്യോഗിക തിരക്കുകള്‍ക്കും അല്‍പ്പം വിശ്രമം. ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തിട്ടു തന്നെ കാര്യം. കാക്കനാട് കലക്ടറേറ്റില്‍ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വടംവലിയില്‍ കലക്ടര്‍ ജി പ്രിയങ്കയും പങ്കെടുത്തതോടെ ആവേശം ഉച്ചസ്ഥായിലായി.

റിബണ്‍ കെട്ടിയതോടെ മത്സരം ഗൗരവമായി. വിസില്‍ മുഴങ്ങിയതും കലക്ടര്‍ ജി പ്രിയങ്കയുടെ തെച്ചിയും എഡിഎം കെ മനോജിന്റെ മന്ദാരവും കയര്‍ വലിച്ചു തുടങ്ങി. കലക്ടറുടെ തെച്ചിക്ക് പിടിച്ചുനില്‍ക്കാനായില്ല. നിമിഷങ്ങള്‍ക്കകം എഡിഎമ്മിന്റെ മന്ദാരം കയര്‍ വലിച്ചെടുത്ത് വിജയം സ്വന്തമാക്കി. ചുറ്റും നിന്ന ജീവനക്കാരുടെ ആരവം കൂടിയായപ്പോള്‍ സൗഹൃദമത്സരം ശരിക്കുള്ള മത്സരത്തിന്റെ രൂപംപ്രാപിച്ചു.

എറണാകുളം കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ ഓണാഘോഷത്തിന്റെ ഭാഗമായാണ് ജീവനക്കാരുടെ വടംവലി അരങ്ങേറിയത്. ഏഴുപേര്‍ വീതമുള്ള ടീമുകള്‍ കയറുപിടിക്കുന്നതിന് മുന്‍പ് കലക്ടറും എഡിഎമ്മും തന്നെ കയറിന്മേല്‍ കൈവെച്ചത് ജീവനക്കാരുടെ ആവേശം ഇരട്ടിയാക്കി. കലക്ടറേറ്റിലെ പാര്‍ക്കിങ് ഏരിയ ചെറിയ വടംവലി മൈതാനമായി മാറി.

'കുറച്ചു സമയം ജീവനക്കാര്‍ക്കൊപ്പം ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് തികച്ചും ആവേശകരമായ അനുഭവമായിരുന്നു. ടീം വര്‍ക്കിന്റെയും സഹകരണത്തിന്റെയും ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഇന്നത്തെ മത്സരങ്ങള്‍. പങ്കെടുത്ത എല്ലാ പ്രിയപ്പെട്ട ജീവനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍!'- വടംവലിയുടെ ചിത്രം സഹിതം പ്രിയങ്ക ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Onam celebrations at the Collectorate are filled with excitement
കണ്ണൂരിൽ കൃഷിയിടത്തിലെ പന്നിക്കെണിയിൽ പുലി കുടുങ്ങി; മയക്കുവെടിവെച്ചു
Onam celebrations at the Collectorate are filled with excitement
പിടിക്കപ്പെട്ടാല്‍ തെറ്റിദ്ധരിപ്പിക്കാന്‍ 'പ്ലാന്‍ ബി'; വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ കുരുക്കായി; വലിയ ശിക്ഷയൊന്നും കിട്ടില്ലെന്ന് 13 കാരി
Summary

Onam celebrations at the Collectorate are filled with excitement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com