ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ അറിയാം; റിസര്‍വേഷന്‍ ആരംഭിച്ചു

എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു റൂട്ടിലെ രണ്ട് തീവണ്ടികളിലും മംഗളൂരു ജങ്ഷന്‍-കൊല്ലം-മംഗളൂരു ജങ്ഷന്‍, മംഗളൂരു ജങ്ഷന്‍-തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു ജങ്ഷന്‍ തുടങ്ങിയ തീവണ്ടികളിലാണ് മുന്‍കൂട്ടിയുള്ള റിസര്‍വേഷന്‍ ആരംഭിച്ചത്.
onam special train reservation booking
ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ അറിയാംfile
Updated on
1 min read

ചെന്നൈ: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് അനുവദിച്ച സ്‌പെഷ്യല്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ആരംഭിച്ചതായി ദക്ഷിണ റെയില്‍വേ. എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു റൂട്ടിലെ രണ്ട് തീവണ്ടികളിലും മംഗളൂരു ജങ്ഷന്‍-കൊല്ലം-മംഗളൂരു ജങ്ഷന്‍, മംഗളൂരു ജങ്ഷന്‍-തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു ജങ്ഷന്‍ തുടങ്ങിയ തീവണ്ടികളിലാണ് മുന്‍കൂട്ടിയുള്ള റിസര്‍വേഷന്‍ ആരംഭിച്ചത്.

onam special train reservation booking
'കേരളത്തിന്റെ വിജയം'; എല്ലാവര്‍ക്കും നന്ദി, കേസ് റദ്ദാക്കണമെന്ന് കന്യാസ്ത്രീകളുടെ കുടുംബം

ഓഗസ്റ്റ് ഒന്നുമുതല്‍ റിസര്‍വേഷന്‍ ആരംഭിച്ച ട്രയിനുകള്‍

06119 ചെന്നൈ സെന്‍ട്രല്‍- കൊല്ലം പ്രതിവാര എക്സ്പ്രസ് (ഓഗസ്റ്റ് 27, സെപ്റ്റംബര്‍ 3, സെപ്റ്റംബര്‍ 10 എന്നീ തീയതികളില്‍ സര്‍വീസ്)

06120 കൊല്ലം- ചെന്നൈ സെന്‍ട്രല്‍ പ്രതിവാര എക്സ്പ്രസ് (ഓഗസ്റ്റ് 28, സെപ്റ്റംബര്‍ 4, 11 എന്നീ തീയതികളില്‍ സര്‍വീസ്)

06041 മംഗളൂരു ജങ്ഷന്‍- തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് (ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബര്‍ 04, 06, 11, 13 തീയതികളില്‍ സര്‍വീസ്)

06042 തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു ജങ്ഷന്‍ എക്സ്പ്രസ് (ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബര്‍ 05, 07, 12, 14 തീയതികളില്‍ സര്‍വീസ്)

06047 മംഗളൂരു ജങ്ഷന്‍- കൊല്ലം എക്സ്പ്രസ് (ഓഗസ്റ്റ് 25, സെപ്റ്റംബര്‍ 01, 08 തീയതികളില്‍ സര്‍വീസ്)

06048 കൊല്ലം-മംഗളൂരു ജങ്ഷന്‍ എക്സ്പ്രസ് (ഓഗസ്റ്റ് 26, സെപ്റ്റംബര്‍ 02,09 തീയതികളില്‍ സര്‍വീസ്)

onam special train reservation booking
വേടന്‍ ഒളിവില്‍? തിരഞ്ഞ് പൊലീസ്; തൃശൂരിലെ വീട്ടില്‍ നിന്നും ഫോണ്‍ കണ്ടെടുത്തു

ഓഗസ്റ്റ് രണ്ട് മുതല്‍ റിസര്‍വേഷന്‍ ആരംഭിച്ച ട്രെയിനുകള്‍

06547 എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് (ഓഗസ്റ്റ് 13, 27, സെപ്റ്റംബര്‍ 3 തീയതികളില്‍ സര്‍വീസ്)

06548 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു എക്സ്പ്രസ് (ഓഗസ്റ്റ് 14, 28, സെപ്റ്റംബര്‍ 4 തീയതികളില്‍ സര്‍വീസ്

06523 എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് (ഓഗസ്റ്റ് 11, 18, 25, സെപ്റ്റംബര്‍ 01, 08, 15 തീയതികളില്‍ സര്‍വീസ്)

06524 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു എക്സ്പ്രസ് (ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബര്‍ 02, 09, 16 തീയതികളില്‍ സര്‍വീസ്)

Summary

Southern Railway has opened reservations for special trains arranged to handle the Onam season rush

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com