ഇടുക്കിയിൽ തോട്ട പൊട്ടിത്തെറിച്ച് അപകടം; ഒരാൾ മരിച്ചു, ഒരാളുടെ നില ​ഗുരുതരം

കുഴൽ കിണർ ജോലിയ്ക്കായി എത്തിയതായിരുന്നു രാജേന്ദ്രനും ജയ്മോനും
തോട്ട പൊട്ടിത്തെറിച്ച് അപകടം
തോട്ട പൊട്ടിത്തെറിച്ച് അപകടംപ്രതീകാത്മക ചിത്രം
Updated on
1 min read

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടി ഒരാൾ മരിച്ചു. കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. കാമാക്ഷി വിലാസം കോണ്ടിനെന്‍റൽ എസ്റ്റേറ്റിൽ വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അപകടത്തെ തുടർന്ന് രാജേന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അപകടത്തിൽ രാജേന്ദ്രന്‍റെ കൈകൾ അറ്റുപോയിരുന്നു. അപകടത്തില്‍ ​ഗുരുതരമായി പരിക്കേറ്റ അണക്കര സ്വദേശി ജയ്മോനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തോട്ട പൊട്ടിത്തെറിച്ച് അപകടം
അഞ്ച് ലക്ഷം രൂപ വായ്പയ്ക്ക് രണ്ട് ലക്ഷം പ്രോസസിങ് ഫീ; ഓൺലൈൻ വായ്പാ തട്ടിപ്പിന് ഇരയായി വീട്ടമ്മ, കേസിൽ രണ്ട് പേർ അറസ്റ്റിൽ

കോണ്ടിനെന്‍റൽ എസ്റ്റേറ്റിൽ കുഴൽ കിണർ ജോലിയ്ക്കായി എത്തിയതായിരുന്നു രാജേന്ദ്രനും ജയ്മോനും. ഏറെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കുറവായതിനെ തുടർന്ന് കുഴൽ കിണറിലേക്ക് തോട്ട പൊട്ടിച്ച് ഇടുകയായിരുന്നു. ഇതെനിടെയാണ് അപകടമുണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com