തിരുവനന്തപുരം: ഒരമ്മയുടെ വയറ്റിൽ ഒന്നിച്ചു പിറന്ന പോത്തൻകോട് നന്നാട്ടുകാവിൽ ‘പഞ്ചരത്ന’ത്തിൽ പുതിയ അംഗമെത്തി. അഞ്ച് കൺമണികളിലെ മൂന്നാമത്തെയാൾ ഉത്തര അമ്മയായി. ധാർമ്മിക് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
മക്കളുടെ ഒമ്പതാം വയസിൽ ഭർത്താവിന്റെ അപ്രതീക്ഷിത വേർപാടിനു ശേഷം പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി മക്കൾക്കു തണലായി രമാദേവി ജീവിച്ചു. ഇന്നിപ്പോൾ മുത്തശ്ശിയായതിൻറെ സന്തോഷത്തിലാണിപ്പോൾ രമാദേവി.
1995 നവംബറിൽ എസ്എടി ആശുപത്രിയിൽ നിമിഷങ്ങളുടെ ഇടവേളയിലായിരുന്നു അഞ്ച് പേരുടെയും ജനനം. പിറന്നത് ഉത്രം നാളിലായതിനാൽ നാളു ചേർത്ത് മക്കൾക്ക് പേരിട്ടു. അഞ്ച് മക്കളുടെ പിറവി തൊട്ടിങ്ങോട്ടുള്ള ജീവിതമറിയാൻ കേരളമെന്നും കാത്തിരുന്നിട്ടുണ്ട്. ഒന്നിച്ചു സ്കൂളിൽ പോയതും പരീക്ഷകളിലെ ജയവും ഒന്നിച്ച് വോട്ടു ചെയ്തതും വാർത്തകളിൽ നിറഞ്ഞു.ഉത്രയും, ഉത്രജയും,ഉത്തരയും, ഉത്തമയും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. ഏക മകൻ ഉത്രജൻ വിദേശത്ത് ജോലിയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates