'ഒറ്റ ആശുപത്രിയും 300 മൂവരും'; കൗതുകമായി ട്രിപ്ലെറ്റ് സംഗമം, ഒത്തുചേര്‍ന്നത് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ

ട്രിപ്ലെറ്റ് സംഗമം എന്ന പേരില്‍ നടന്ന ഒത്തുചേരലില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എത്തിച്ചേര്‍ന്നപ്പോള്‍ വിവിധ തലമുറകളുടെ സംഗമമായും ഇത് മാറി
triplet gathering
കൊച്ചിയിൽ നടന്ന ട്രിപ്ലെറ്റ് സംഗമം
Edited By:
Updated on
1 min read

കൊച്ചി: ഒറ്റ പ്രസവത്തില്‍ മൂന്ന് കുട്ടികള്‍. അപൂര്‍വ്വമായി സംഭവിക്കുന്ന ഒന്നാണ്. അത്തരത്തില്‍ ജനിച്ച കുട്ടികള്‍ ഒത്തുചേര്‍ന്നാലോ? അത് മറ്റൊരു അപൂര്‍വ്വതയാണ്. മനസിനെ സ്പര്‍ശിക്കുന്ന അത്തരമൊരു ഒത്തുചേരലാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നത്. ട്രിപ്ലെറ്റ് സംഗമം എന്ന പേരില്‍ നടന്ന ഒത്തുചേരലില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എത്തിച്ചേര്‍ന്നപ്പോള്‍ വിവിധ തലമുറകളുടെ സംഗമമായും ഇത് മാറി. ഒരു പ്രസവത്തില്‍ ജനിക്കുന്ന മൂന്ന് കുട്ടികളെ ട്രിപ്ലെറ്റ് എന്നാണ് വിളിക്കുന്നത്.

സാധാരണയായി ആറായിരം പ്രസവങ്ങളില്‍ ഒരു ട്രിപ്ലെറ്റ് വീതം ജനിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആശുപത്രിയില്‍ ജനിച്ച നൂറോളം ട്രിപ്ലെറ്റുകളെ (ഒരു പ്രസവത്തില്‍ ജനിക്കുന്ന മൂന്ന് കുട്ടികള്‍) പങ്കെടുപ്പിച്ചുകൊണ്ട് കൊച്ചിയില്‍ നടത്തിയ അപൂര്‍വ ഒത്തുചേരല്‍ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടി. ട്രിപ്ലെറ്റുകളുടെ കുടുംബങ്ങള്‍ തങ്ങളുടെ അനുഭവങ്ങള്‍ വേദിയില്‍ പങ്കുവെച്ചതും ശ്രദ്ധേയമായി.

എടപ്പാള്‍ ആശുപത്രിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ സംഘടിപ്പിച്ച 'ട്രിപ്പിള്‍ ജോയ്' പരിപാടിയില്‍ ഏഷ്യാ - ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികൃതരില്‍ നിന്ന് എടപ്പാള്‍ ആശുപത്രി ചെയര്‍മാന്‍ ഡോ. കെ കെ ഗോപിനാഥന്‍ പുരസ്‌കാര സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കാഴ്ചപരിമിതിയുള്ള കലാകാരന്മാര്‍ അവതരിപ്പിച്ച വാദ്യസംഗീതത്തോടെയാണ് സംഗമത്തിന് തുടക്കമായത്. ഐവിഎഫ് ചികിത്സയിലൂടെ ജനിച്ച മാസ്റ്റര്‍ ഏഡന്‍ ജോണ്‍ കുര്യന്റെ ഗാനാലാപനം സദസ്സിന് നവ്യാനുഭവമായി. ശബരീഷ് വര്‍മ്മയുടെ ആശയത്തില്‍ വിഷ്ണുദത്ത് സന്തോഷ്, വാസുദേവ് തുടങ്ങിയവര്‍ അണിനിരന്ന 'വാവ റാപ്പ്' വീഡിയോ പ്രദര്‍ശനവും നടന്നു.

triplet gathering
ഈ സര്‍ക്കാരിന് എട്ടിന്റെ പണി; പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

ഹൈബി ഈഡന്‍ എം പി, ആരോഗ്യ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ എന്നിവര്‍ ചേര്‍ന്ന് സംഗമം ഉദ്ഘാടനം ചെയ്തു. മിനിസ്ട്രി ഓഫ് പേര്‍സണല്‍, പബ്ലിക് ഗ്രീവന്‍സെസ് ആന്‍ഡ് പെന്‍ഷന്‍സ് ജോയിന്റ് സെക്രട്ടറി ബാല്‍ കിരണ്‍ ഐഎഎസ്, എടപ്പാള്‍ ആശുപത്രി ചെയര്‍മാന്‍ ഡോ. കെകെ ഗോപിനാഥന്‍, ചിത്ര ഗോപിനാഥന്‍, സിഇഒ ഗോകുല്‍ ഗോപിനാഥ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പരശുരാം ഗോപിനാഥ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മീനു ബത്ര, രശ്മി ഗോകുല്‍ എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

എടപ്പാള്‍ ആശുപത്രിയില്‍ ഇതുവരെ നടന്ന ഒരു ലക്ഷത്തി ഇരുപതിനായിരം പ്രസവങ്ങളില്‍ നിന്ന് മുന്നൂറോളം ട്രിപ്ലെറ്റുകളും മൂവായിരത്തിലധികം ഇരട്ടക്കുട്ടികളുമാണ് പിറന്നതെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു. ലോകത്തെവിടെയും മറ്റൊരു ആശുപത്രിയിലും ഇത്രയധികം ട്രിപ്ലെറ്റുകള്‍ ജനിച്ചതായുള്ള രേഖകളില്ല. മികച്ച ഐവിഎഫ്, ഐസിഎസ്‌ഐ ചികിത്സകളും, ഗര്‍ഭസ്ഥ ശിശുരോഗ വിഭാഗവും അത്യാധുനിക എന്‍ഐസിയു സംവിധാനങ്ങളുമാണ് ഈ അത്യപൂര്‍വ നേട്ടത്തിലേക്ക് ആശുപത്രിയെ നയിച്ചതെന്നും എടപ്പാള്‍ ആശുപത്രി അറിയിച്ചു.

triplet gathering
അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു; 12 പ്രതികള്‍ക്ക് ജീവപര്യന്തം
Summary

'One hospital and 300 triplets'; triplet gathering, from children to adults gathered

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com