'ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാം'; ജിജോ തില്ലങ്കേരിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

'കൊലപാതകത്തിന്‍റെ പാപക്കറ സിപിഎമ്മിന് മേൽകെട്ടി വച്ച് വേട്ടയാടരുത്'
ജിജോ തില്ലങ്കേരിയും ആകാശ് തില്ലങ്കേരിയും/ ചിത്രം ഫെയ്സ്ബുക്ക്
ജിജോ തില്ലങ്കേരിയും ആകാശ് തില്ലങ്കേരിയും/ ചിത്രം ഫെയ്സ്ബുക്ക്
Updated on
1 min read

കണ്ണൂർ; ഒരു മാസത്തിനിടെ തങ്ങളിലൊരാൾ കൊല്ലപ്പെടുമെന്ന് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കൊലപാതകത്തിന്‍റെ പാപക്കറ സിപിഎമ്മിന് മേൽകെട്ടി വച്ച് വേട്ടയാടരുതെന്നും രാഷട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നുണ്ടെന്നുമാണ് ജിജോ കുറിച്ചത്. പാർട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 20 മിനിറ്റിന് ശേഷം ഫേസ്ബുക്കിൽ നിന്നും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തില്ലങ്കേരി സംഘത്തിന്റെ കുറിപ്പുകൾ ചർച്ചയാവുകയാണ്. മന്ത്രി എംബി രാജേഷിന്റെ പേഴ്‌സണ്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതിയിൽ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഡിവൈഎഫ്‌ഐ യോഗത്തില്‍ ആകാശിനെ വിമര്‍ശിച്ചതിന് സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് മൂന്ന് പേര്‍ക്കുമെതിരേയുള്ള പരാതി. പിന്നീട് ഇവർ ജാമ്യം നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Veena George
SNDP Microfinance Fraud High Court
ramya haridas
Rashid CP Facebook Post Criticizing Ministers Foreign Trips
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com