വീടിന് പുറത്ത് ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു; രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു

വീടിന് പുറത്തെ മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ചന്ദ്രന്‍ ആണ് മരിച്ചത്
Chandran
Chandran
Updated on
1 min read

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരാള്‍ കൊല്ലപ്പെട്ടു. പാലക്കാട് മലമ്പുഴ അകമലവാരം ആദിവാസി ഉന്നതിയിലാണ് സംഭവം. വീടിന് പുറത്തെ മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ചന്ദ്രന്‍ (45) ആണ് മരിച്ചത്.

Chandran
'ഇതുപോലൊരു ജനവികാരം ആദ്യം, സതീശനെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ പ്രതിഷേധം ഉയരും'; ഹൈക്കമാൻഡിനോട് സുധീരൻ

പുലര്‍ച്ചെ 3.30 ഓടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. കനത്ത ചൂടിനെ തുടര്‍ന്ന് വീടിന് പുറത്തെ പുളിമരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രന്‍ അടക്കമുള്ളവര്‍. ഇതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.

Chandran
എസ്എസ്എല്‍സി ഫല പ്രഖ്യാപനം നാളെ മൂന്ന് മണിക്ക്; പ്രതീക്ഷയോടെ വിദ്യാർഥികൾ, റിസൾട്ട് എങ്ങനെ അറിയാം?

കാട്ടാന വരുന്നതറിഞ്ഞ് മറ്റു രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ ചന്ദ്രന് പെട്ടെന്ന് മാറാനായില്ല. കാട്ടാനയുടെ ചവിട്ടേറ്റാണ് ചന്ദ്രന്‍ മരിച്ചത്. മലമ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ നേരത്തെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. പ്രദേശത്ത് കാട്ടാന ആക്രമണം പതിവുള്ള പ്രദേശമല്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

Summary

One person died in a wild elephant attack in Palakkad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com