മുറിയടച്ചിരുന്ന്‌ ഓൺലൈൻ ഗെയിം കളി; യുവാവ് തൂങ്ങിമരിച്ചനിലയിൽ 

ഗെയിം കളിക്കാൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: മുറിയടച്ചിരുന്ന്‌ നിരന്തരം ഓൺലൈൻ ഗെയിം കളിച്ചിരുന്ന ബിരുദ വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാർ ഇവാനിയോസ് കോളജിലെ ബി എ ലിറ്ററേച്ചർ വിദ്യാർത്ഥിയായ ഇമ്രാൻ അബ്ദുള്ളയാണ്‌(21) മരിച്ചത്. അവസാനവർഷ പരീക്ഷ കഴിഞ്ഞു നിൽക്കുകയായിരുന്നു ഇമ്രാൻ.

എസ്എടി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിനിയുടേയും കൊല്ലം ജില്ലാ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് റിയാസിന്റെയും മകനാണ്. സിനിയുടെ അച്ഛനാണ് ഇമ്രാനെ വീട്ടിലെ മുറിയിൽ തൂങ്ങിയനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ഗെയിം കളിക്കാൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com