അയ്യപ്പ സംഗമത്തിന് ചെലവഴിച്ചത് മൂന്നു കോടി മാത്രം, മുഴുവന്‍ തുകയും സ്പോണ്‍സര്‍ഷിപ്പ്, തെറ്റിദ്ധാരണ പരത്താന്‍ ശ്രമമെന്ന് പി എസ് പ്രശാന്ത്

'കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും GST യും എന്നാണ്'
P S Prasanth
P S Prasanthഫയൽ
Updated on
1 min read

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ സംഘാടനച്ചെലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാന്‍ ശ്രമിക്കുകയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്. അയ്യപ്പ സംഗമത്തിന്റെ സംഘടനത്തിനായി ഇത് വരെ ചെലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണ്. ഈ മൂന്ന് കോടി രൂപയും പൂര്‍ണ്ണമായും സ്‌പോണ്‍സര്‍ഷിപ്പായി കിട്ടിയതാണെന്നും പ്രശാന്ത് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

P S Prasanth
'ഏത് കേസാണ് സിബിഐ നന്നായി അന്വേഷിച്ചത്? അടുത്ത കാലത്തെ അഞ്ച് കേസിന്റെ നമ്പര്‍ പറയാമോ'; രാജീവ് ചന്ദ്രശേഖറിനോട് ഹൈക്കോടതി

ഒരു കോടി രൂപ കൂടി സ്‌പോണ്‍സര്‍ഷിപ്പായി വന്നിട്ടുണ്ട്. 'മതപരമായ സമ്മേളനങ്ങള്‍ പ്രഭാഷണങ്ങള്‍ 'എന്ന ഹെഡില്‍ നിന്ന് 3 കോടി രൂപ സംഘാടനത്തിന് വേണ്ടി അഡ്വാന്‍സായി എടുത്തിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 17 - 10 -25 ല്‍ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇത് വരെ ദേവസ്വം ബോര്‍ഡില്‍ നിന്നും ചെലവഴിച്ചിട്ടില്ല.

P S Prasanth
ഇതെന്താ നാഥനില്ലാ കളരിയാണോ?, ജോസ് കെ മാണി മത്സരിക്കും; പറഞ്ഞത് ചോരത്തിളപ്പിലൊന്നുമല്ല: റോഷി അഗസ്റ്റിന്‍

ആകെ ചെലവായ തുകയെ സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ 4-11-2025 ല്‍ കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും GST യും എന്നാണ്. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഈ റിപ്പോര്‍ട്ട് എന്തടിസ്ഥാനത്തില്‍ നല്‍കി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. ഇത് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. പ്രശാന്ത് കുറിപ്പില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും പ്രശാന്ത് കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Summary

Former Travancore Devaswom Board president P.S. Prasanth said that an attempt is being made to spread misunderstanding regarding the organization of the global Ayyappa Sangamam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

n prasanth, a jayathilak
 P S Prashanth
Vellappally Natesan, Pinarayi Vijayan
Governor Rajendra Arlekar in Assembly
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com