

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൈവശമുള്ളത് 1000 രൂപ. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തുവകകളെ സംബന്ധിച്ച് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്.
ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയുടെ കൈവശം 5000 രൂപയും, മകന് ചാണ്ടി ഉമ്മന്റെ കൈവശം 7500 രൂപയുമുണ്ട്. ബാങ്ക് നിക്ഷേപമായി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ 67,704 രൂപയും, ഭാര്യയുടെ പേരില്‍ 24,83,092 രൂപയുമുണ്ട്. ചാണ്ടി ഉമ്മന്റെ പേരില്‍ 14,58,570 രൂപയുടെ നിക്ഷേപമുണ്ട്.
ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമായി വാഹനമില്ല. ഭാര്യയുടെ പേരിലാണ് സ്വിഫ്റ്റ് കാര്‍. ഉമ്മന്‍ ചാണ്ടിയുടെ കൈവശം 38 ഗ്രാം സ്വര്‍ണവും, ഭാര്യയുടെ കൈവശം 296 ഗ്രാവും സ്വര്‍ണവുമുണ്ട്. ഉമ്മന്‍ ചാണ്ടിയുടേയും, ഭാര്യയുടേയും, മകന്റേയും പേരില്‍ 74.37 ലക്ഷത്തിന്റെ സ്ഥാവര ജംഗമ വസ്തുക്കളുണ്ട്.
3.41 കോടി രൂപ വിലമതിക്കുന്ന ഭൂമി ഇവര്‍ക്ക് പുതുപ്പള്ളിയിലുണ്ട്. ഭാര്യയുടെ പേരില്‍ തിരുവനന്തപുരത്ത് 2200 ച അടിയുള്ള വീടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ബാധ്യതകളില്ല. എന്നാല്‍ ഭാര്യക്കും മകനും കൂടി ബാങ്കില്‍ 31,49,529 രൂപയുടെ ബാധ്യതയുണ്ട്.
25,000 രൂപയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരിലുള്ളത്. ഭാര്യ അനിതാ രമേശിന്റെ കൈവശം 15,000 രൂപയുണ്ട്. ഡല്‍ഹി പാര്‍ലമെന്റ് ഹൗസിലെ എസ്ബിഐ ശാഖയില്‍ 5,89,121.12 രൂപയുടെ നിക്ഷേപമാണ് ചെന്നിത്തലയ്ക്കുള്ളത്.
ഇതിനൊപ്പം തിരുവനന്തപുരം ട്രഷറി സേവിങ്സ് ബാങ്കിൽ 13 ,57,575 രൂപയും നിക്ഷേപമായുണ്ട്. ശാസ്തമംഗലം ധനലക്ഷ്മി ബാങ്ക് അക്കൗണ്ടിൽ 42,973 രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഭാര്യയുടെ പേരിൽ ഡൽഹി ജൻപഥ് എസ്ബിഐ ശാഖയിൽ 6,16,246 രൂപ നിക്ഷേപമുണ്ട്. അവിടെതന്നെ മറ്റ് രണ്ട് അക്കൗണ്ടിലായി 20,97,698 രൂപയും 11,99,433 രൂപയുമുണ്ട്.
ഇന്ത്യൻ ഓവർസീസ് ബാങ്ക് പേരൂർക്കട ശാഖയിൽ 51,367 രൂപയും ആർ ഡിയായി 1,32,051 രൂപയുടെ നിക്ഷേപവും അനിതക്കുണ്ട്.ആക്സിസ് ബാങ്കിെൻറ കവടിയാർ ശാഖയിൽ 1,96,289 രൂപയും തൊടുപുഴ നെടുമറ്റം സർവിസ് സഹകരണ ബാങ്കിൽ 1,27,678 രൂപയും അനിതയുടെ പേരിലുണ്ട്. ഇവിടെ 4,07,312 രൂപയുടെ സ്ഥിര നിക്ഷേപമുള്ളതായും നാമനിർദേശപത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലായി എട്ടോളം കേസുകളുമുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates