'സിപിഎം പച്ചയ്ക്ക് വലിച്ചു കീറിയപ്പോള്‍ പ്രതിരോധിച്ചത് ഉണ്ണിത്താന്‍; ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് അത് മറക്കാനാകില്ല, കടപ്പാട് എന്നുമുണ്ടാകും'

ഇട്ടെറിഞ്ഞ സമയം പിതാവിന് വയ്യാത്ത കാലത്താണ്. അവിടെ ചിലര്‍ തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ നേടാന്‍ ശ്രമിച്ചു എന്നത് യാഥാര്‍ഥ്യമാണ്. അത് ആരായിരുന്നുവെന്ന് വരുംകാലത്ത് പുറത്തുവരും.
chandy ommen
ചാണ്ടി ഉമ്മന്‍ എംഎല്‍എ
Edited By:
Updated on: 
1 min read

കോട്ടയം: ഉമ്മന്‍ചാണ്ടിയെ അവസാനകാലത്ത് ചിലര്‍ കൈവിട്ടുവെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. സോളാര്‍ കാലത്ത് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനും പാര്‍ട്ടിക്കും വേണ്ടി പരസ്യമായി പോരാടിയ ആളാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അത് മറക്കാനാകില്ല. ആ കടപ്പാട് എന്നും ഉണ്ടാകും. അന്ന് ഇടതുപക്ഷം പച്ചക്ക് വലിച്ചുകീറിയപ്പോള്‍ പോരാളിയായി മുന്നില്‍ നിന്നത് അദ്ദേഹമാണെന്നും മറ്റുള്ളവരും അവരുടെ തലത്തില്‍ പ്രതിരോധിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'സോളാര്‍ കേസ് കാലത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഞങ്ങളുടെ കുടുംബത്തെ സഹായിച്ചു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അദ്ദേഹം രക്തമൊലിപ്പിച്ച് വീട്ടിലേക്ക് വന്നപ്പോള്‍ ഞാനാണ് സ്വീകരിച്ചത്. ഞങ്ങളാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. പലതവണ അദ്ദേഹത്തെ സിപിഎമ്മുകാര്‍ ആക്രമിച്ചു. എന്റെ പിതാവിനെ സംരക്ഷിക്കാന്‍ മണിക്കൂറുകളാണ് ചെലവഴിച്ചത്. സോളാര്‍ കാലത്ത് പാര്‍ട്ടിയെ പബ്ലിക്ക് ആയി സംരക്ഷിച്ചത് രാജ്‌മോഹന്‍ ഉണ്ണിത്താനും ടി സിദ്ദിഖുമാണ്. ചാനലുകളില്‍ നിന്ന് ചാനലുകളിലേക്ക് പോയി പാര്‍ട്ടിയെ സംരക്ഷിച്ചയാള്‍ അദ്ദേഹം തന്നെയാണ്.

ഞങ്ങളുടെ കുടുബംത്തിന് വേണ്ടി രക്തസാക്ഷിയായ ആളാണ് ഉണ്ണിത്താന്‍. ഇടതുപക്ഷം അന്ന് ഞങ്ങളെ പച്ചക്ക് വലിച്ചുകീറാന്‍ ശ്രമിച്ചപ്പോള്‍ മുന്നില്‍ പോരാളിയായി നിന്നത് അദ്ദേഹമാണ്. അത് ഞങ്ങള്‍ക്ക് മറക്കാന്‍ ആകില്ല. എന്നും ആ കടപ്പാട് ഉണ്ടാകും. അക്കൂട്ടത്തില്‍ ടി സിദ്ദിഖും ഉണ്ട്. മറ്റുള്ളവരും ഉണ്ട്. അവര്‍ ചെയ്തത് എല്ലാ പബ്ലിക് ആകണമെന്നില്ല. ഷാഫി പറമ്പിലിനെ എന്റെ പിതാവ് എന്താണോ ഏല്‍പ്പിച്ചത് അത് അദ്ദേഹം ചെയ്തുകാണും. പരസ്യമായി വന്ന് പ്രതിരോധിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ കല്ലേറ് കിട്ടുക. അങ്ങനെ ഏറ്റവും കൂടുതല്‍ കല്ലേറ് കിട്ടി, കല്ലേറിന്റെ രക്തസാക്ഷിയായ ആളാണ് ഉണ്ണിത്താന്‍. ഞങ്ങള്‍ക്കുമാത്രമല്ല കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒട്ടാകെ കടപ്പാടുള്ള നേതാവ് ആണ് ഉണ്ണിത്താന്‍.

ആരെയും കുറ്റപ്പെടുത്താനില്ല. ഞങ്ങളെ കല്ലെറിഞ്ഞവരോട് ഞങ്ങള്‍ക്ക് ഒരു വിഷമവും ഇല്ലാതിരിക്കുമ്പോള്‍ ഒപ്പം നിന്നവരെ പറ്റി എന്തുപറയാനാണ്. എല്ലാവരും ഒപ്പം നിന്നെന്നാണ് വിശ്വാസം. സോളാര്‍ സമയത്ത് ആരും ഇട്ടുപോയിട്ടില്ല. ഇട്ടെറിഞ്ഞ സമയം പിതാവിന് വയ്യാത്ത കാലത്താണ്. അവിടെ ചിലര്‍ തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ നേടാന്‍ ശ്രമിച്ചു എന്നത് യാഥാര്‍ഥ്യമാണ്. അത് ആരായിരുന്നുവെന്ന് വരുംകാലത്ത് പുറത്തുവരും. അതിന്റെ അര്‍ഥം ഷാഫിയാണെന്നല്ല'- ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rahul Mamkootathil behind cyberattack against me at Shafi Parambil's behest: Rajmohan Unnithan
Rajmohan Unnithan
Sebastian MJ
Chandy Oommen
X

FOLLOW US

ON GOOGLE DISCOVER