

തിരുവനന്തപുരം: ചെറുമീന്‍ പിടിത്തത്തിനെതിരെ കര്‍ശന നടപടികളുമായി ഫിഷറീസ് വകുപ്പ്. ഇതിന്റെ ഭാഗമായി 'ഓപ്പറേഷന്‍ പൈതല്‍' എന്ന പേരില്‍ പ്രത്യേക പരിശോധനാ യജ്ഞത്തിന് തുടക്കമിട്ടു. 2027 ജനുവരി 10 വരെയാണ് പ്രത്യേക ഡ്രൈവ് നടപ്പിലാക്കുന്നത്. ചെറുമീനുകളെ പിടിക്കുന്നത് മത്സ്യസമ്പത്തിന്റെ പുനരുത്പാദനത്തെയും മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് ഓപ്പറേഷന്‍ പൈതലിന്റെ പ്രധാന ലക്ഷ്യം.
പ്രത്യേക പരിശോധനകള്‍ക്കായി സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. കടലിലും ഫിഷിംഗ് ഹാര്‍ബറുകളിലും 24 മണിക്കൂറും നിരീക്ഷണവും പരിശോധനയും ഉറപ്പാക്കുന്നതിനായി സ്‌ക്വാഡുകള്‍ സജ്ജമായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates