ഗൃഹാതുരത്വമുണര്‍ത്തുന്ന ഗൃഹോപകരണങ്ങള്‍ കൈവശമുണ്ടോ? ബിനാലെയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം

ബിനാലെ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ(കെബിഎഫ്) പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്.
Opportunity to exhibit nostalgic household at the Biennale
ബിനാലെ കാഴ്ചകൾ കാണുന്ന സന്ദർശകർഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ആറാം ലക്കത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കാളിയാകാം. ഗൃഹാതുരത്വമുണര്‍ത്തുന്ന ഗൃഹോപകരണങ്ങള്‍ കൈവശമുണ്ടെങ്കില്‍ ഇത്തരം സാധനങ്ങള്‍ ബിനാലെയുടെ പ്രദര്‍ശനത്തിലുള്‍പ്പെടുത്താന്‍ അവസരമുണ്ട്. ബിനാലെ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ(കെബിഎഫ്) പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്.

ക്ലോക്ക്, കസേര, സൈക്കിള്‍, കളിപ്പാട്ടം, കമ്മലുകള്‍, ഇസ്തിരിപ്പെട്ടി, കണ്ണാടി, ഫാന്‍, ഫോണ്‍, പ്രതിമ, മേശ, കാമറ, റേഡിയോ, ടിവി, ചെരുപ്പ്, വിളക്ക്, തുടങ്ങി എന്ത് ഗൃഹോപകരണങ്ങളായാലും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും. ചെറിയ കേടുപാടുള്ള വസ്തുക്കളാണെങ്കില്‍ പരിമിതമായ തോതില്‍ സൗജന്യമായി അവ നന്നാക്കി പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചതിനു ശേഷം തിരികെ നല്‍കും.

Opportunity to exhibit nostalgic household at the Biennale
'കണ്ണട വീണു കിട്ടി, ആരും എടുക്കരുത്...; സത്യസന്ധതയും പരസ്പരസഹകരണവും കുട്ടികള്‍ നമ്മെ പഠിപ്പിക്കുന്നു'

കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തില്‍ കബ്രാള്‍ യാര്‍ഡില്‍ ഒരുക്കിയ പവലിയന്‍ പ്രതിഷ്ഠാപനത്തില്‍ അഞ്ഞൂറിലധികം സാരികള്‍ ഉപയോഗിച്ചായിരുന്നു മേല്‍ത്തട്ട് മറച്ചിരുന്നത്. ഇതെല്ലാം പശ്ചിമകൊച്ചി ഭാഗത്തുള്ള വീടുകളില്‍ നിന്നായിരുന്നു ശേഖരിച്ചത്. പ്രദര്‍ശനത്തിന് ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യമുളളവര്‍ 7511151906 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കെബിഎഫ് അറിയിച്ചു. പ്രശസ്ത സമകാലീന കലാകാരനായ നിഖില്‍ ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി ബിനാലെ ആറാം ലക്കം ഡിസംബര്‍ പന്ത്രണ്ടിന് ആരംഭിച്ച് 110 ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം മാര്‍ച്ച് 31 ന് സമാപിക്കും. ഫോര്‍ ദി ടൈം ബീയിംഗ് എന്നതാണ് ആറാം ലക്കത്തിന്റെ ക്യൂറേറ്റര്‍ പ്രമേയം.

Opportunity to exhibit nostalgic household at the Biennale
അമീബിക് മസ്തിഷ്‌കജ്വരം: നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com