

ആലപ്പുഴ: മാസപ്പടി കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തന്നിലൂടെ പാര്‍ട്ടിയെ ലക്ഷ്യം വെച്ചുള്ള നീക്കത്തില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസും ചേര്‍ന്നിരിക്കുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. ആലപ്പുഴയിലെ വിശാല ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
'എക്‌സാലോജിക് എന്നത് ഒരു കമ്പനി. സിഎംആര്‍എല്‍ എന്ന് പറയുന്നത് വെറൊരു കമ്പനി. ആ കമ്പനികള്‍ തമ്മില്‍ പരസ്പരം ഒരു കരാര്‍ ഉണ്ടാക്കുന്നു. ഒരു സ്ഥാപനം മറ്റൊരു സ്ഥാപനത്തിന് നിയമപ്രകാരം നല്‍കുന്ന സേവനം. അതിന് നിയമപ്രകാരം ലഭിച്ച പ്രതിഫലം. അതെല്ലാം കണക്കില്‍ ഉണ്ട്. അതിനാവശ്യമായ എല്ലാ നികുതികളും അടച്ചിരിക്കുന്നു. അതിനെന്താണ് കുറ്റം? അപ്പോള്‍ ആ എക്‌സാലോജിക്കിന്റെ ഉടമ, അത് നടത്തുന്നയാള്‍, സ്വാഭാവികമായി മകനോ മകളോ ആയിരിക്കുമല്ലോ. അപ്പോള്‍ നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു എന്ന മട്ടിലാണ് തുടക്കം തന്നെ. അച്ഛന്‍ എന്തെല്ലാം കണ്ടതാണടോ. ആദ്യമായിട്ട് കാണുന്നതാണോ ഇതൊക്കെ. ആദ്യമായിട്ടല്ലല്ലോ ഇതൊന്നും.'- പിണറായി വിജയന്‍ തുടര്‍ന്നു.
'അവള്‍ കല്യാണം കഴിച്ച ഭര്‍ത്താവ്, കല്യാണം നടക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സിഎംആര്‍എല്ലുമായിട്ടുള്ള കരാര്‍. അതിന്റെ പണം മുഴുവന്‍ വാങ്ങിതീര്‍ന്നു അപ്പോഴേക്കും. അതെല്ലാം കല്യാണത്തിന് മുന്‍പാണ്. എന്നിട്ട് എന്താണ് അവര്‍ കണക്കാക്കിയത്. ആ പണം ഇങ്ങനെ സൂക്ഷിച്ചു ഭാവിയില്‍ ഇങ്ങനെയൊരു ഭര്‍ത്താവ് വരാന്‍ പോകുന്നുണ്ട്. ആ ഭര്‍ത്താവ് മുഖേന കടത്തണം പുറത്തേയ്ക്ക്. എന്തൊക്കെ വര്‍ത്തമാനങ്ങളാണ്. ഇതാണ് നമ്മുടെ രാജ്യത്തെ അവസ്ഥ എന്ന് കാണണം. കൃത്യമായി എല്‍ഡിഎഫിനെതിരായ നീക്കമാണ്. സിപിഎമ്മിനെ ലക്ഷ്യമിട്ടുള്ള നീക്കമാണ്. ആര്‍എസ്എസും ബിജെപിയുമാണ് അതിന്റെ പിന്നില്‍. അതൊടൊപ്പം യുഡിഎഫും ചേരുന്നു എന്നതാണ് നില. രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാരായാലും സംസ്ഥാന സര്‍ക്കാരായാലും നടത്തുന്ന നീക്കങ്ങളെ ശക്തമായി തുറന്നുകാട്ടി പ്രതിരോധിക്കുക എന്നത് തന്നെയാണ് നമ്മുടെ കേരളം സ്വീകരിക്കാന്‍ പോകുന്നത്. സിപിഎമ്മും ആ വഴി തന്നെ നീങ്ങും.'- പിണറായി വിജയന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates