

കൊച്ചി: വാഹനങ്ങള്‍ മോഡിഫൈ ചെയ്ത് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വാഹനങ്ങളുടെ മോഡിഫിക്കേഷന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അപകടകരമല്ലാത്ത മോഡിഫിക്കേഷന്‍ തെറ്റെല്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലാണ് വാഹന പ്രേമികളെ ആഹ്‌ളാദിപ്പിക്കുന്ന പ്രതികരണം പങ്കുവച്ചത്.
തമ്പ്നൈലിലും ക്യാപ്ഷനിലും 'പിള്ളേര് മോഡിഫൈ ചെയ്യട്ടെ' എന്ന് നല്‍കിയാണ് പ്രതിപക്ഷ നേതാവ് ഒഫീഷ്യല്‍ എന്ന അക്കൗണ്ടില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വാഹനങ്ങളില്‍ അപകടകരമല്ലാത്ത മോഡിഫിക്കേഷന്‍ നടത്തുന്നത് തെറ്റല്ലെന്നും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇതിന് അനുമതി നല്‍കും എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നു.
'അപകടകരമല്ലാത്ത രീതിയില്‍ വണ്ടിയില്‍ നടത്തുന്ന മോഡിഫിക്കേഷനുകള്‍ തെറ്റല്ല. അപകടകമായത് സമ്മതിക്കില്ല. അല്ലാതെയുള്ള മോഡിഫിക്കേഷന്‍സ് നടത്തട്ടെ. ചെറുപ്പക്കാര്‍ക്കൊക്കെ അത് വലിയ ആഗ്രഹമല്ലേ. അവരത് ഭംഗിയായി കൊണ്ടുനടക്കുന്നതല്ലേ, അതിലെന്താ തെറ്റ്? പ്രകടനപത്രികയില്‍ ഞങ്ങള്‍ അത് പറഞ്ഞിട്ടുണ്ട്' -വി.ഡി. സതീശന്‍ പറഞ്ഞു. വിഡി സതീശന്റെ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ വലിയ പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. പോസ്റ്റ് ചെയ്ത് 24 മണിക്കൂര്‍ തികയും മുമ്പ് 53 ലക്ഷം പേരാണ് റീല്‍ കണ്ടത്. പതിനായിരക്കണക്കിന് ഷെയറുകളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവിന്റെ നിലപാടുകളെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി പേരാണ് റീലിന് താഴെ കമന്റുകളിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates