'മുസ്ലീംബ്രദര്‍ഹുഡും ജമാഅത്തും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍'; യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ടിനെതിരെ സമസ്ത

''ജമാഅത്ത് ഒരു കേഡര്‍ പാര്‍ട്ടിയാണ്. ലക്ഷ്യ സാക്ഷാത്കാരത്തിന് ഏതു വഴിയും അവര്‍ സ്വീകരിക്കും. സുന്നികള്‍ ഭൂരിപക്ഷമുള്ള ഒരു മഹല്ലില്‍ അവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍, പിന്നീട് സക്കാത്തും റിലീഫും ക്ലാസുകളും ആയി ആ മഹല്ലും വാര്‍ഡും അവര് സ്വന്തമാക്കും. അനുഭവമാണ് തെളിവ്''
Opposition mounts against UDF’s ‘tie-up’ with Welfare Party
Opposition mounts against UDF’s ‘tie-up’ with Welfare Partyfile
Updated on
1 min read

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫിന്റെ കൂട്ടുകെട്ടിനെതിരെ വിവിധ കോണുകളില്‍ പ്രതിഷേധം ശക്തമാണ്. ഈ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സമസ്ത മുശാവറ അംഗം. മുസ്ലീംബ്രദര്‍ഹുഡും ജമാഅത്തും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് സമസ്ത നേതാവ് അബ്ദുള്‍ ഹമീദ് ഫൈസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Opposition mounts against UDF’s ‘tie-up’ with Welfare Party
ബണ്ടി ചോര്‍ കൊച്ചിയില്‍, റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടിയില്‍

ജനാധിപത്യ സംവിധാനവുമായി സഹകരിക്കുന്നവരോ വോട്ടവകാശം വിനിയോഗിക്കുകയോ ചെയ്താല്‍ ഇസ്ലാമിക വൃത്തത്തില്‍ നിന്ന് പുറത്തു പോവുകയും ബഹുദൈവ വിശ്വാസികളായിത്തീരുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച ജമാഅത്തെ ഇസ്ലാമി അതേ ഭരണ വ്യവസ്ഥിതിയില്‍ പങ്കാളികളാവാന്‍ വേണ്ടി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മാറി മാറി വ്യത്യസ്തമുന്നണികളിലായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഗുരുതരമായി കാണേണ്ടതാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

''ജമാഅത്ത് ഒരു കേഡര്‍ പാര്‍ട്ടിയാണ്. ലക്ഷ്യ സാക്ഷാത്കാരത്തിന് ഏതു വഴിയും അവര്‍ സ്വീകരിക്കും. സുന്നികള്‍ ഭൂരിപക്ഷമുള്ള ഒരു മഹല്ലില്‍ അവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍, പിന്നീട് സക്കാത്തും റിലീഫും ക്ലാസുകളും ആയി ആ മഹല്ലും വാര്‍ഡും അവര് സ്വന്തമാക്കും. അനുഭവമാണ് തെളിവ്'', അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ കോഴിക്കോട് വിമാനത്താവളത്തിലേയ്ക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ജമാഅത്തിന്റെ യുവജന സംഘടനയായി സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ് നേതാക്കളുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് ഫൈസി ഓര്‍മിപ്പിച്ചു. ജമാഅത്തുമായി സഖ്യമുണ്ടാക്കാന്‍ ചില വ്യക്തികള്‍ നടത്തുന്ന ശ്രമങ്ങളാണ് സമസ്ത കേരള ജം ഈയ്യത്തുല്‍ ഉലമയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് ഫൈസി പറഞ്ഞു. ഇത്തരം വ്യതിചലിച്ച ഗ്രൂപ്പുകളെ അകറ്റി നിര്‍ത്തണമെന്ന സമസ്തയുടെ നിലപാട് ദുര്‍ബലപ്പെടുത്തുന്നത് ജമാഅത്ത് പോലുള്ള ശക്തികളുടെ പ്രത്യയശാസ്ത്രം സ്വീകരിക്കുന്നതിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാണക്കാട് കുടുംബാംഗങ്ങള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതില്‍ ഐഎന്‍എല്‍ ആശങ്ക പ്രകടിപ്പിച്ചു. പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ മലപ്പുറത്തെ കോഡൂര്‍ പഞ്ചായത്തിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ആ സ്ഥാനാര്‍ഥി പട്ടികയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അംഗങ്ങളുടെ പേരുകളും ഉണ്ടായിരുന്നു.

Opposition mounts against UDF’s ‘tie-up’ with Welfare Party
ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണം; ബോര്‍ഡ് യോഗം ഇന്ന്

ഇത് കേരള രാഷ്രീയത്തില്‍ മാറ്റങ്ങളുണ്ടാക്കിയെന്നാണ് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞത്. പ്രാദേശിക തലത്തിലുള്ള നേതാക്കളുടേയും പ്രവര്‍ത്തകരുടേയും എതിര്‍പ്പിനെ അവഗണിച്ചാണ് മുസ്ലീം ലീഗ് ഈ പ്രഖ്യാപനം തന്നെ നടത്തിയത്. ലീഗ് സുന്നി പ്രത്യശാസ്ത്രം ഉപേക്ഷിച്ചെന്നും കാസിം കൂട്ടിച്ചേര്‍ത്തു.

Summary

Opposition mounts against UDF’s ‘tie-up’ with Welfare Party

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com