കാസർകോട്: ജില്ലയിലെ ഓക്സിജൻ പ്രതിസന്ധി മറികടക്കാൻ സമൂഹമാധ്യമങ്ങളിലൂടെ ക്യാംപെയ്നുമായി കാസർകോട് ജില്ലാ ഭരണകൂടം. ഓക്സിജൻ സിലിണ്ടർ ചലഞ്ചാണ് ആരംഭിച്ചിരിക്കുന്നത്. ഓക്സിജൻ ക്ഷാമം നേരിട്ടേക്കാമെന്ന് മുൻപിൽ കണ്ട് കരുതൽ എന്ന നിലയ്ക്കാണ് നടപടി.
വ്യാവസായിക മേഖലയിലും മറ്റും ഉപയോഗിക്കുന്ന ഡി ടൈപ്പ് സിലിണ്ടറുകൾ സംഭാവന ചെയ്യണം എന്ന് ജില്ലാ കളക്ടർ ഡി സജിത് ബാബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭ്യർഥിക്കുന്നു.
കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
‘കാസർഗോഡിനായി ഓക്‌സിജൻ സിലിണ്ടർ ചലഞ്ച്’
നമ്മുടെ ജില്ലയിലെ പൊതു സ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെട്ടേക്കാവുന്ന ഓക്‌സിജൻ ക്ഷാമത്തിനുള്ള മുൻകരുതൽ എന്ന നിലയിൽ, ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി നമ്മുടെ നാട്ടിലെ മുഴുവൻ നല്ലവരായ ആളുകളുടെയും സഹകരണം ജില്ലയ്ക്ക് വേണ്ടി തേടുകയാണ്. സാമൂഹിക-സാംസ്‌കാരിക വ്യാവസായിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന ഡി ടൈപ്പ് സിലിണ്ടറുകൾ ജില്ലയ്ക്ക് വേണ്ടി സംഭാവന ചെയ്ത് ജില്ലയുടെ സിലിണ്ടർ ചലഞ്ചിൽ പങ്കാളികളാകണം എന്ന് അഭ്യർത്ഥിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates