'യുഡിഎഫ് സര്‍ക്കാര്‍ തിരുത്തി; എല്‍ഡിഎഫ് നിലപാടിന്റെ വിജയം'; കുറിപ്പുമായി റിയാസ്

ഇന്ന് നിയമസഭ സമ്മേളനത്തില്‍ വന്ദേമാതരം മുഴുവന്‍ ഈരടികളും അവതരിപ്പിക്കാത്ത നിലപാടിനെ സ്വാഗതം ചെയ്യുന്നു.
P A Muhammad Riyas
മുഹമ്മദ് റിയാസ്
Edited By:
Updated on
1 min read

തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ന് വന്ദേമാതരം ആലപിച്ചത്. വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിന്ന് മുന്‍പും ശേഷവും ദേശീയഗീതത്തിന്റെ ബാന്റ് മേളമാണ് വന്ദേമാതരം അവതരിപ്പിച്ചത്. വിവാദ ഭാഗങ്ങള്‍ ഒഴിവാക്കി ആദ്യ ഭാഗം മാത്രമായിരുന്നു അവതരിപ്പിച്ചത്. സര്‍ക്കാരിന്റെ ഈ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി മുന്‍ മന്ത്രിയും എംഎല്‍എയുമായ മുഹമ്മദ് റിയാസ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ മുന്‍നിലപാട് തിരുത്തിയത് എല്‍ഡിഎഫിന്റെ വിജയമെന്നും മുന്‍മന്ത്രിയും ബേപ്പൂര്‍ എംഎല്‍എയുമായ പിഎ മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

P A Muhammad Riyas
'സതീശന്‍ ആദ്യമായി ഒരു കാര്യം പറയുകയല്ലേ, മോദി ഫോണ്‍ എടുത്ത് കുത്തി'; പരിഹസിച്ച് മുഖ്യമന്ത്രി

'ഇന്ന് നിയമസഭ സമ്മേളനത്തില്‍ വന്ദേമാതരം മുഴുവന്‍ ഈരടികളും അവതരിപ്പിക്കാത്ത നിലപാടിനെ സ്വാഗതം ചെയ്യുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ മുന്‍ നിലപാടിനെ തിരുത്തി ക്രിയാത്മക പ്രതിപക്ഷമാകാന്‍ എല്‍ഡിഎഫ്‌ന് സാധിച്ചു' എന്നാണ് റിയാസ് കുറിച്ചത്. ഒപ്പം ഇത് എല്‍ഡിഎഫ് നിലപാടിന്റെ വിജയമെന്നും പോസ്റ്റിലുണ്ട്.

P A Muhammad Riyas
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം നഷ്ടമായിട്ടില്ല; റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം; ഭരണസമിതി

അതേസമയം, നിയമസഭയില്‍ വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തത് പ്രോട്ടോക്കോള്‍ ലംഘനമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, വന്ദേമാതരത്തിന് എഴുന്നേറ്റു നില്‍ക്കേണ്ട കാര്യം പോലും ഇല്ലെന്ന് പ്രതികരിച്ചു.

Summary

P A Muhammad Riyas face book post on vandematharam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com