'ദൃശ്യ' ജീവനം പദ്ധതി മൂന്നാം ഘട്ട ഉദ്ഘാടനം ശനിയാഴ്ച; ​ഗായകൻ പി ജയചന്ദ്രനെ ആദരിക്കും

പി ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ കോർത്തിണക്കി ഒരുക്കുന്ന 'മഞ്ഞലയിൽ മുങ്ങി തോർത്തി' എന്ന ദൃശ്യ സംഗീതാവിഷ്ക്കാരം സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും.
P Jayachandran
പി ജയചന്ദ്രൻഫെയ്സ്ബുക്ക്
Updated on
1 min read

തൃശൂർ: ​ഗുരുവായൂരിൽ കഴിഞ്ഞ നാല് ദശാബ്ദക്കാലമായി പ്രവർത്തിച്ചുവരുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായ "ദൃശ്യ" നടത്തിവരുന്ന ജീവനം പദ്ധതിയുടെ മൂന്നാം ഘട്ട ഉദ്ഘാടനം ശനിയാഴ്ച നടക്കും. വൈകിട്ട് 4.30 ന് ഗുരുവായൂർ നഗരസഭ ഇന്ദിരാ ഗാന്ധി ടൗൺ ഹാളിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.

സേവന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന ജീവകാരുണ്യ സുസ്ഥിര കർമ്മ പദ്ധതിയാണ് ജീവനം. സാംസ്ക്കാരിക പരിപാടിയുടെ ഭാഗമായി മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രനെ മുഖ്യാതിഥി മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവും മലയാള സർവ്വകലാശാല വൈസ് ചാൻസലറുമായ കെ ജയകുമാർ ഐഎഎസ് ഭാവഗീതി പുരസ്ക്കാരം നൽകി ആദരിക്കും.

പി ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ കോർത്തിണക്കി ഒരുക്കുന്ന 'മഞ്ഞലയിൽ മുങ്ങി തോർത്തി' എന്ന ദൃശ്യ സംഗീതാവിഷ്ക്കാരം സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും. തൃശൂർ നാദോപാസന ഓർക്കസ്ട്രയുടെ പിന്നണിയോടെ ഗായകരായ കല്ലറ ഗോപൻ, എടപ്പാൾ വിശ്വൻ, പ്രീത കണ്ണൻ എന്നിവർ ചേർന്നാണ് ദൃശ്യ സംഗീതാവിഷ്ക്കാരം അവതരിപ്പിക്കുക. ‌

ചടങ്ങിൽ കൊച്ചിൻ ഷിപ്പിയാർഡ് ചെയർമാൻ - മാനേജിംഗ് ഡയറക്ടർ മധു എസ് നായർ, സംഗീത നിരൂപകൻ രവി മേനോൻ, കേരള പ്രവാസികാര്യ ക്ഷേമ ബോർഡ് ചെയർമാനും സംഗീതാസ്വാദകനുമായ കെവി അബ്ദുൾ ഖാദർ (മുൻ എംഎൽഎ), വ്യവസായി ഡോ വി വിജയകുമാർ, വാർഡ് കൗൺസിലർ കെ പി എ റഷീദ് എന്നിവരാണ് വിശിഷ്ടാതിഥികൾ.

കിടപ്പ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ കോൺസണ്ട്രേറ്ററുകൾ സൗജന്യമായി ഒരുക്കി കൊടുത്തും നിർധനരായ രോഗികൾക്ക് ചികിത്സ സഹായം നൽകിയും വിജയകരമായി മുന്നോട്ട് പോകുകയാണ് ദൃശ്യ. ജീവനം പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ കൂടുതൽ ഓക്സിജൻ കോൺസണ്ട്രേറ്ററുകൾ ഒരുക്കിയും, ഡയാലിസിസ് മെഷീനുകൾ തയ്യാറാക്കിയും നടപ്പിലാക്കുന്നതിനാണ് ദൃശ്യ ലക്ഷ്യമിടുന്നത്.

ഇതിൻ്റെ ഭാഗമായി രണ്ട് ഓക്സിജൻ കോൺസണ്ട്രേറ്റ്റുകൾ ഗുരുവായൂർ നഗരസഭയുടെ പ്രൈമറി ഹെൽത്ത് സെൻ്ററുകളുടെ കീഴിലുള്ള പൂക്കോട്, തൈക്കാട് പാലിയേറ്റീവ് വിഭാഗത്തിന് ചടങ്ങിൽ വച്ച് കൈമാറുകയും ചെയ്യും. വാർത്താ സമ്മേളത്തിൽ ദൃശ്യ ഭാരവാഹികളായ പ്രസിഡന്റ് കെ കെ ഗോവിന്ദദാസ്, വൈസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, സെക്രട്ടറി ആർ രവികുമാർ, ട്രഷറർ വി പി ആനന്ദൻ, ചീഫ് കോർഡിനേറ്റർ പി ശ്യാംകുമാർ, കോർഡിനേറ്റർ എം ശശികുമാർ, മീഡിയ കമ്മറ്റി ചെയർമാൻ വിപി ഉണ്ണികൃഷ്ണൻ, കൺവീനർ ആർ ജയകുമാർ എന്നിവർ പങ്കെടുത്തു. പരിപാടി സൗജന്യ പാസ് മൂലം നിയന്ത്രിച്ചിട്ടുള്ളതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com