പി ജയരാജന്‍, ശോഭനാ ജോര്‍ജ്
പി ജയരാജന്‍, ശോഭനാ ജോര്‍ജ്

പി ജയരാജൻ ഖാദി ബോർഡിലേക്ക്; ശോഭനാ ജോർജ് ഔഷധി ചെയർപേഴ്സണാകും

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനെ ഖാദിബോർഡ് വൈസ് ചെയർമാനാക്കാൻ പാർട്ടി തീരുമാനം
Published on

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനെ ഖാദിബോർഡ് വൈസ് ചെയർമാനാക്കാൻ പാർട്ടി തീരുമാനം. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ നോർക്ക വൈസ് ചെയർമാനാക്കാനും ശോഭനാ ജോർജിനെ ഔഷധി ചെയർപേഴ്‌സണാക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. 

കെ കെ  ലതികയെ വനിതാവികസന കോർപ്പറേഷൻ ചെയർപേഴ്‌സണാക്കും. നോർക്ക വൈസ് ചെയർമാൻ ആയിരുന്ന കെ വരദരാജനെ കെഎസ്എഫ്ഇ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിനും പുതിയ പ്രസിഡന്റ്‌ എത്തും. നിലവിലെ ബോർഡിന്റെ കാലാവധി നീട്ടേണ്ട എന്നാണ് സിപിഎം തീരുമാനം. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നേരത്തേ നൽകിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com