സിപിഎം മുന്‍ എംഎല്‍എ സികെപി പത്മനാഭനും കോണ്‍ഗ്രസിലേക്ക്? കെ സുധാകരനുമായി കൂടിക്കാഴ്ച

മുന്‍ സിപിഎം നേതാവ് കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.
Former CPI(M) MLA C.K.P. Padmanabhan has met Congress leader K. Sudhakaran
സി കെ പി പത്മനാഭന്‍,കെ സുധാകരന്‍
Updated on
1 min read

കണ്ണൂര്‍: സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗം സി കെ പി പത്മനാഭനെ കോണ്‍ഗ്രസിലെത്തിക്കാന്‍ അണിയറ നീക്കം. സികെപിയുടെ വീട്ടിലെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി കൂടിക്കാഴ്ച നടത്തി.ഇതോടെ പത്മനാഭന്‍ കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.

2006 മുതല്‍ 2011 വരെ തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്നും നിയമസഭയില്‍ അംഗമായിരുന്ന സികെപി പത്മനാഭന്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവ് കൂടിയായിരുന്നു. കിസാന്‍ സഭ കേന്ദ്ര കമ്മിറ്റി അംഗവും കേരള കര്‍ഷക സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയുമായിരിക്കെ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് പറഞ്ഞ് 2011 സെപ്റ്റംബര്‍ 18ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. പിന്നീട് മാടായി ഏരിയ കമ്മിറ്റിയില്‍ പിന്നീട് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ സമ്മേളനത്തില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

Former CPI(M) MLA C.K.P. Padmanabhan has met Congress leader K. Sudhakaran
ഉത്സവത്തിനായി ക്ഷേത്രത്തിലെത്തിയ ആന ചരിഞ്ഞു

കര്‍ഷക സംഘത്തിന്റെ സെക്രട്ടറിയായിരുന്ന കാലത്ത് പത്മനാഭന്‍ സംഘടനയുടെ അക്കൗണ്ടില്‍ നിന്നു 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു പാര്‍ട്ടിയുടെ ആരോപണം. എന്നാല്‍ ഇത്രയും വലിയ തുക ഒരിക്കലും താന്‍ കൈകാര്യം ചെയ്തിട്ടില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമായിരുന്നു വിശദീകരണം. തന്റെ പേരിലുള്ള നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 15 പ്രാവശ്യം പാര്‍ട്ടിക്ക് അപ്പീല്‍ നല്‍കിയെങ്കിലും ഒരിക്കല്‍ പോലും മറുപടി ലഭിച്ചില്ല.

Summary

Former CPI(M) MLA C.K.P. Padmanabhan has met Congress leader K. Sudhakaran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

sm vijayanand
Altercation Between G. Sudhakaran and CPM Workers in Ambalappuzha
Former MLA Linto Joseph says UDF government did not supervise Meppadi disaster
MLA KP Noushadali says there is a plan to bring Messi and Mandani to Ponnani.jpg
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com