പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു

സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി കൊടി തോരണങ്ങള്‍ കെട്ടുന്നതിനിടെയാണ് ആക്രമണം നടന്നത്
ഷാജഹാന്‍
ഷാജഹാന്‍
Updated on: 
1 min read

പാലക്കാട്: മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ കൊട്ടോക്കാട് കുന്നങ്കാട് സ്വദേശി ഷാജഹാന്‍ (40) ആണ് കൊല്ലപ്പെട്ടത്. പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

ഷാജഹാന് ആര്‍എസ്എസ് വധഭീഷണിയുണ്ടായിരുന്നതായി സിപിഎം ആരോപിച്ചു.രാത്രി 9.15ഓടെയാണ് കൊലപാതകം നടന്നത്. സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി കൊടി തോരണങ്ങള്‍ കെട്ടുന്നതിനിടെയാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് ഷാജഹാനെ വെട്ടിവീഴ്ത്തിയത്. 

ആക്രമണത്തില്‍ ഷാജഹാന്റെ തലയ്ക്കും കഴുത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റു. പ്രദേശത്തുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

ഐശുമ്മയാണ് ഷാജഹാന്റെ ഭാര്യ. ഷാഹിര്‍, ഷഹീര്‍, ഷിഫാന എന്നിവരാണ് മക്കള്‍. പ്രതികള്‍ മലമ്പുഴ ആറുച്ചാമി കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരാണെന്നാണ് പൊലീസിന്റെ നിഗമനം.ഇവര്‍ക്കായി തിരച്ചല്‍ വ്യാപിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala rain alert today
Veena George
Cheranelloor Accident
Toddy Shop Theft
X

FOLLOW US

ON GOOGLE DISCOVER