അറസ്റ്റിലായ സുരേഷ് കുമാർ, കണ്ടെടുത്ത പണം/ എക്സ്പ്രസ്
അറസ്റ്റിലായ സുരേഷ് കുമാർ, കണ്ടെടുത്ത പണം/ എക്സ്പ്രസ്

പാലക്കയം കൈക്കൂലി കേസ്; സുരേഷ് കുമാര്‍ മുന്‍പ് ജോലി ചെയ്തിരുന്ന ഓഫീസുകളിലും അന്വേഷണം, പ്രത്യേക സംഘം രൂപീകരിച്ചു 

പാലക്കയം കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ്‌കുമാര്‍ മുമ്പ് ജോലിചെയ്തിരുന്ന ഓഫിസുകളിലും അന്വേഷണത്തിന് ഉത്തരവ്
Published on

തിരുവനന്തപുരം: പാലക്കയം കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ്‌കുമാര്‍ മുമ്പ് ജോലിചെയ്തിരുന്ന ഓഫിസുകളിലും അന്വേഷണത്തിന് ഉത്തരവ്. പരിശോധന നടത്തുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. റവന്യൂ ജോയിന്റ് സെക്രട്ടറി ജെ ബിജു, സെക്ഷന്‍ ഓഫീസര്‍ ലിബു ബാബു, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ എസ് നിഷാദ് എന്നവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങള്‍.

പരിശോധനാ സംഘത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് യാത്ര ചെയ്യുന്നതിന് കാര്യക്ഷമതയും, മികച്ച പ്രവര്‍ത്തന ക്ഷമതയുമുള്ള ഒരു വാഹനം അനുവദിക്കുന്നതിനും പാലക്കാട് കലക്ടറേറ്റിലെ ഇന്‍സ്‌പെക്ഷന്‍ വിങിലെ സീനിയര്‍ സൂപ്രണ്ട് ജൂനിയര്‍ സൂപ്രണ്ട് ക്ലാര്‍ക്ക് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിനും കലക്ടര്‍ നടപടി സ്വീകരിക്കണെന്നും ഉത്തരവില്‍ പറയുന്നു.

കൈക്കൂലി കേസില്‍ അറസ്റ്റിലായ പാലക്കയം വില്ലേജ് ഓഫിസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ്‌കുമാറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ സുരേഷ് കുമാറില്‍ നിന്നാണ് ഒരുകോടിയിലേറെ രൂപയുടെ അനധികൃത സമ്പാദ്യം വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്തത്. നഗര മധ്യത്തില്‍ മണ്ണാര്‍ക്കാട് വില്ലേജ് ഓഫിസിനടുത്തുള്ള ജിആര്‍ ഷോപ്പിങ് കോംപ്ലക്സിലെ മുകള്‍നിലയില്‍ 2500 രൂപ മാസവാടകയില്‍ ഇയാള്‍ താമസിക്കുന്ന ഒറ്റമുറിയില്‍നിന്നാണ് വന്‍തുക കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com