

കൊച്ചി: പാലാരിവട്ടത്ത് വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ വിവസ്ത്രരാക്കി സ്വര്‍ണവും പണവുമടക്കം 6 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പിടിയിലായ ആറുപേരില്‍ രണ്ടുപേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. പാലാരിവട്ടം പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
നാലു മലയാളികളും ഇതര സംസ്ഥാന തൊഴിലാളിയും ഉള്‍പ്പെടെയുള്ള സംഘമാണ് വാടകവീട്ടില്‍ അതിക്രമിച്ചുകയറി താമസക്കാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും സ്ത്രീകളുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ച് അപമാനിച്ചും 6 ലക്ഷത്തിലേറെ രൂപയുടെ കവര്‍ച്ച നടത്തിയത്.
പാലാരിവട്ടം സംസ്‌കാര ജങ്ഷനു സമീപമുള്ള വാടകവീട്ടിലായിരുന്നു അതിക്രമം നടന്നത്. അസം, ബംഗാള്‍ സ്വദേശികളായ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ ഏഴു പേര്‍ താമസിച്ചിരുന്ന വീട്ടില്‍ പുലര്‍ച്ചെയായിരുന്നു ആക്രമണം. മാരകായുധങ്ങളുമായി എത്തിയ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി വാതിലുകള്‍ അകത്തുനിന്നും പൂട്ടിയതായി എഫ്‌ഐആറില്‍ പറയുന്നു
വാളും കത്തിയും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനു പുറമെ തൊഴിലാളികളെ ഇവര്‍ ശാരീരികമായും ഉപദ്രവിച്ചു. അസം സ്വദേശിയുടെ ഫോണില്‍ നിന്ന് 12,000 രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് അക്രമികള്‍ അയപ്പിച്ചു. ഇതിനു പുറമെ വീട്ടിലുണ്ടായിരുന്ന മൂന്നു സ്ത്രീകളുടെ വസ്ത്രങ്ങള്‍ അക്രമികള്‍ ബലമായി അഴിച്ചുമാറ്റി വിവസ്ത്രരാക്കിയ ശേഷം ഇതിലൊരു സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണമാലയും മറ്റൊരു സ്ത്രീയൂടെ 4 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കമ്മലും കവരുകയായിരുന്നെന്നും എഫ്‌ഐആറില്‍ പറയുന്നു.
3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈല്‍ ഫോണുകള്‍, 1.20 ലക്ഷം രൂപ, പഴ്‌സ്, എടിഎം കാര്‍ഡുകള്‍, ഐഡി കാര്‍ഡുകള്‍, 1,20,000 രൂപ വിലയുള്ള 1 പവന്‍ സ്വര്‍ണമാല, 60,000 രൂപ വിലയുള്ള 4 ഗ്രാം സ്വര്‍ണക്കമ്മല്‍, കൂടാതെ യുപിഐ വഴി കൈക്കലാക്കിയ 12,000 രൂപ ഉള്‍പ്പെടെ ആകെ 6.05 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് അക്രമികള്‍ തട്ടിയെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates