'മികച്ച സേവനം, പാലോട് രവി തുടരണം'- രാജി തള്ളി കെപിസിസി

രാജി, പെരിങ്ങമല പഞ്ചായത്തില്‍ യുഡിഎഫിനു ഭരണം നഷ്ടപ്പെട്ടതില്‍
പാലോട് രവി, കെ സുധാകരൻ
പാലോട് രവി, കെ സുധാകരൻഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള പാലോട് രവിയുടെ രാജി കെപിസിസി തള്ളി. സ്വന്തം പഞ്ചായത്തായ പെരിങ്ങമലയിൽ ഭരണം പോയതിന്റെ പിന്നാലെയാണ് പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു രാജി വച്ചത്. ധാർമിക ഉത്തരവാദിത്വം എറ്റെടുത്താണ് രാജിയെന്നു പാലോട് രവി വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലോട് രവിയുടെ രാജി വൈകാരികമാണ്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള സേവനം മികച്ചതാണ്. അതിനാൽ അദ്ദേഹം സ്ഥാനത്തു തുടരണമെന്നു രാജി തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി.

കോൺ​ഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. ഇതോടെയാണ് യുഡിഎഫിനു പെരിങ്ങമലയിൽ ഭരണം പോയത്.

പാലോട് രവി, കെ സുധാകരൻ
പഞ്ചായത്ത് ഭരണം പോയി; പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com